നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; പ്രതി സുഹൈല്‍ സജീവിന് ജാമ്യമില്ല, മൂന്നുപേര്‍ക്ക് ജാമ്യം

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ വാഹനാപകടക്കേസില്‍ ഒന്നാം പ്രതി സുഹൈല്‍ സജീവിന് ജാമ്യമില്ല. സുഹൈല്‍ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. സുഹൈലിന് പത്ത് ദിവസത്തിന് ശേഷം ജാമ്യം നല്‍കുമെന്നും ഹൈക്കോടതി അറിയിച്ചു.
അതിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ശക്തമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് കോടതി ജാമ്യം അനുവദിച്ചത്. നാലുപ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്തുക്കളായ ജോയല്‍ എസ്. ആന്റോ, നിനവ്, അമീന്‍ ഷാ എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയത്. പൊതുബോധത്തിന് അനുസരിച്ച് തീരുമാനമെടുക്കാനാവില്ലെന്നും, നിയമവും നടപടിക്രമങ്ങളും നോക്കിയാണ് തീരുമാനമെടുക്കുന്നതെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ തെളിവുകള്‍ ഇനിയും ശേഖരിക്കാനുണ്ടെന്നും രണ്ടാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ കടയില്‍ നിന്ന് ചായ കുടിച്ചശേഷം സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ ഇടിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് വെച്ചു മരിച്ചത്. അപകടത്തില്‍ സുഹൈലിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുടുംബപ്രശ്‌നം: ഭാര്യ ഉള്‍പ്പെടെ കുടുംബാംഗങ്ങളായ ഏഴു പേരെ ‘റിപ്പര്‍’മോഡലില്‍ അടിച്ചു കൊലപ്പെടുത്തി; ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍, കൂട്ടക്കൊലക്ക് ഉപയോഗിച്ച ആട്ടുകല്ല് പൊലീസ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page