പത്താം ക്ലാസ് വിദ്യാര്‍ഥി നീരജ് സന്തോഷ് ജീവനൊടുക്കിയ സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട്: നീലേശ്വരം അഴിത്തലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി നീരജ് സന്തോഷ് ജീവനൊടുക്കിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. 15 വയസുകാരന്റെ മരണത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും അധ്യാപകര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയിരുന്നു. സ്‌കൂള്‍ അധികൃതരില്‍ നിന്നുള്ള മാനസിക സമ്മര്‍ദമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ജില്ലാ പൊലീസ് മേധാവി, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരില്‍ നിന്ന് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തൈക്കടപ്പുറം അഴീത്തലയിലെ പണ്ടാരപ്പറമ്പില്‍ സന്തോഷിന്റെയും നിഷയുടെയും മകന്‍ നീരജ് സന്തോഷിനെ നവംബര്‍ 1-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വീട്ടിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ചെറുവത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുടുംബപ്രശ്‌നം: ഭാര്യ ഉള്‍പ്പെടെ കുടുംബാംഗങ്ങളായ ഏഴു പേരെ ‘റിപ്പര്‍’മോഡലില്‍ അടിച്ചു കൊലപ്പെടുത്തി; ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍, കൂട്ടക്കൊലക്ക് ഉപയോഗിച്ച ആട്ടുകല്ല് പൊലീസ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page