കാസര്‍കോട്: കളനാട്, അയ്യങ്കോല്‍, അരമങ്ങാനം പ്രദേശങ്ങളില്‍ പുലിയെ കണ്ടെതായി അഭ്യൂഹം പരന്നത് നാട്ടുകാരില്‍ പരിഭ്രാന്തിപരത്തി. ശനിയാഴ്ച പുലര്‍ച്ചെ മദ്രസയില്‍ പോകുന്ന കുട്ടികളാണ് ആദ്യം പുലിയെ കണ്ടതെന്ന് പറയുന്നു. ഒരു നാട്ടുകാരനും പുലി ഓടിപ്പോകുന്നത് കണ്ടതായി വിവരമുണ്ട്. പുലിയെ കണ്ടതായി സോഷ്യല്‍ മീഡിയകളിലും പ്രചരണമുണ്ട്. വളരെയധികം ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലാണ് പുലിയെ കണ്ടതായി അഭ്യൂഹം പരക്കുന്നത്. അതേസമയം കണ്ടത് കാട്ടുപൂച്ചയോ പൂച്ചപ്പുലിയാണോ ആകാമെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്.







