കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ രണ്ടു യുവതികളെ കാണാതായി. പാടി എടനീരിലെ ആയിഷ ഷെരീഫ(18), പാടി നാല്‍ത്തടുക്കയിലെ ഗോപിനാഥിന്റെ ഭാര്യ കീര്‍ത്തന(22) എന്നിവരെയാണ് കാണാതായത്. ആയിഷയെ ബുധനാഴ്ച വൈകുന്നേരം മുതലാണ് കാണാതായത്. വിദ്യാനഗറിലെ സുസുകി ഷോറൂമിലേക്ക് പോയ ആയിഷ വൈകീട്ട് തിരിച്ചുവന്നില്ലെന്ന് പിതാവ് വിദ്യാനഗര്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. വ്യാഴാഴ്ച വൈകീട്ടാണ് കീര്‍ത്തനയെ കാണാതായത്. മൂന്നരയോടെ റേഷന്‍ കടയില്‍ പോയ യുവതി വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് കാട്ടി ഭര്തൃസഹോദരന് വിദ്യാനഗര്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. രണ്ടു പരാതിയിലും പൊലീസ് അന്വേഷണം ആരംഭിച്ചു.







