യുവനടി പ്രതിയായ ആക്രമണ കേസ്: 50 കാരിയെ ബലാല്‍സംഗം ചെയ്ത ഡോക്ടറുടെ ഫോണില്‍ 12 സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങള്‍; പീഡന വിവരം പുറത്തുപറയാതിരിക്കാന്‍ നടി 3 കോടി ആവശ്യപ്പെട്ടെന്ന് ഡോക്ടര്‍, ഡോ.ജോണ്‍സണ്‍ ജെ. വര്‍ഗീസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും

കൊച്ചി: യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഡോക്ടര്‍ ജോണ്‍സണ്‍ ജെ. വര്‍ഗീസിന്റെ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍. 12 സ്ത്രീകള്‍ക്കൊപ്പമുള്ള ഇയാളുടെ സ്വകാര്യ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. കൂടുതല്‍ സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ, കേസില്‍ കൂടുതല്‍ പരാതിക്കാരുണ്ടോ ഫോണില്‍ നിന്ന് എന്തെങ്കിലും ഡിലീറ്റ് ചെയ്തിട്ടുണ്ടോ, എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്. യുവതികള്‍ക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങള്‍ ഡോക്ടര്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ ഉള്‍പ്പെട്ട യുവതികളുടെ പരാതി ലഭിച്ചാല്‍ ഡോക്ടര്‍ക്കെതിരേ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. അതേസമയം, യുവനടിയുടെ ബന്ധുവായ 50കാരിയുടെ പരാതിയില്‍ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസ്(41) ഒളിവില്‍പോയിരിക്കുകയാണ്. ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനാണ് പൊലീസ് നീക്കം.
ഒക്ടോബര്‍ 10-ന് വൈകീട്ട് 7.30-ഓടെ ഇന്‍ഫോപാര്‍ക്കിലെ സ്വകാര്യ ഹോട്ടലിന് സമീപത്തുനിന്ന് പ്രതിയായ ഡോക്ടര്‍ പരാതിക്കാരിയെ സ്വന്തം കാറില്‍ കയറ്റിക്കൊണ്ടു പോയിരുന്നു. അടുത്തുള്ള ബാറിലെത്തിച്ച് മദ്യം നല്‍കി അവശയാക്കിയശേഷം, മറ്റൊരു ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. അതിനിടെയാണ് തിങ്കളാഴ്ച ഡോക്ടര്‍ക്ക് നേരെ യുവ നടിയും സംഘവും ആക്രമണം നടത്തിയത്. 50കാരിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ വിവരം പുറത്തുപറയാതിരിക്കാന്‍ നടിയും സംഘവും മൂന്നുകോടി രൂപ ആവശ്യപ്പെട്ടെന്നാണ് ഡോക്ടറുടെ പരാതി. ഡോക്ടറെ ആക്രമിച്ച കേസില്‍ നടിയും മോഡലുമായ അതുല്യ ചന്ദ്ര, നടന്‍ ബിബിന്‍ പെരുമ്പിള്ളി, സഹായി വിഷ്ണു എന്നിവര്‍ റിമാന്‍ഡിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page