പാട്യല: പഞ്ചാബില്‍ ഓടിക്കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനിന് തീപിടിച്ചു. നാലുകോച്ചുകള്‍ പൂര്‍ണമായും കത്തിനശിച്ചു. നിരവധി പേര്‍ക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവമുണ്ടായത്. നിരവധി യാത്രക്കാരുമായി രാജ്പുരയില്‍ നിന്ന് അമൃത്സറിലേക്ക് പോവുകയായിരുന്ന കര്‍മഭൂമി പാസഞ്ചറിനാണ് തീപിടിച്ചത്. വസന്തപുര റെയില്‍വേ സ്റ്റേഷന് 12 കിലോമീറ്റര്‍ അകലെ വച്ചാണ് പിടിത്തമുണ്ടായത്. ഒരുകോച്ചില്‍ തീപടര്‍ന്നതോടെ യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു. ദീപാവലി ഉല്‍സവം നടക്കുന്നതിനാല്‍ കൂടുതല്‍ യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്നു. മൂന്നുമണിയോടെ തീയണക്കാന്‍ സാധിച്ചുവെന്നാണ് വിവരം. പുകയും തീയും ഉയര്‍ന്നതോടെ യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. രക്ഷപ്പെടാനുള്ള യാത്രക്കാരുടെ തിരക്കിനിടെ വീണാണ് പലര്‍ക്കും പരിക്ക് പറ്റിയത്. റെയില്‍വേ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഷോര്‍ട് സര്‍ക്യൂട്ട് മൂലമാണ് തീപടര്‍ന്നതെന്നാണ് വിവരം.








