കുടുംബശ്രീ ഹോംഷോപ്പ് കാഞ്ഞങ്ങാട് ബ്ലോക്കില്‍ തുടക്കമായി

ഉദുമ: കുടുംബശ്രീ ഹോംഷോപ്പ് കാഞ്ഞങ്ങാട് ബ്ലോക്കില്‍ ആരംഭിച്ചു. പദ്ധതി വനിതാ സംരംഭകത്വത്തിനും പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനും പുതിയ സാധ്യതകള്‍ തുറക്കും. ഏകദേശം 1600 ഓളം വനിതകള്‍ക്ക് ഉപജീവനമാര്‍ഗം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാതല ഉദ്ഘാടനം ഉദുമ പഞ്ചായത്തില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.ചന്ദ്രന്‍ നാലാംവാതുക്കല്‍ ഹോംഷോപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദുമ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സനുജ സൂര്യപ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ എ.ഡി.എം.സി. കിഷോര്‍കുമാര്‍ കെ.എം. മുഖ്യാതിഥിയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുള്ള, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മംഗള ടീച്ചര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹംസ ദേളി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ലക്ഷ്മി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ കൃഷ്ണന്‍ പി.വി, ബീന എം, പ്രീതി, അശ്വിനി കെ, സീന കെ.ബി, പുഷ്പലത എം, രത്‌നാവതി പി.വി, പി.വി. വിനീത്, ആയിഷബി എം., ഷീബ എം, നിമിഷ കെ. സംസാരിച്ചു. ജില്ലാ മിഷന്‍ ഡി.പി.എം. ജിതിന്‍ കെ.ടി. സ്വാഗതവും ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ പി.പി. മണികണ്ഠന്‍ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page