വീട്ടിൽ 64 ലിറ്റർ വിദേശ മദ്യം സൂക്ഷിച്ച സംഭവം; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി: വീട്ടിൽ മദ്യം സൂക്ഷിച്ച സംഭവത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ ആഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വീട്ടിൽനിന്ന് 64 ലീറ്റർ മദ്യമാണ് കണ്ടെത്തിയത്. തുടർന്ന് അബ്കാരി ആക്ട് പ്രകാരമുള്ള നടപടികളുമായി എക്സൈസ് സംഘം മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ മഹസർ വായിച്ച് കേട്ടിട്ടും എഫ്.ഐ.ആർ നൽകണമെന്നും അത് നൽകിയാൽ മാത്രമേ അറസ്റ്റിന് വഴങ്ങൂ എന്നും ആന്റോ അഗസ്റ്റിനും അഭിഭാഷകനും നിലപാടെടുത്തത് നാടകീയ സംഭവങ്ങൾക്ക് വഴിയൊരുക്കി.എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി …

ഇന്നത്തെ പ്രധാന വാർത്തകൾ

ഗാസയിലും മധ്യേഷ്യയിലും തുടരുന്ന സൈനിക നീക്കങ്ങൾക്കിടയിൽ, ഇസ്രായേലിന് $2.8 ബില്യൺ (ഏകദേശം 2.8 ശതകോടി ഡോളർ) വിലയ്ക്കുള്ള അത്യാധുനിക ആയുധങ്ങളും ഭാരമേറിയ ബോംബുകളും കൈമാറുന്നതിനുള്ള പാക്കേജിന് അമേരിക്കൻ ഭരണകൂടം തത്ത്വത്തിൽ അംഗീകാരം നൽകി. യുഎസ് നേതൃത്വത്തിന് നേരെയുണ്ടാകുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചുളള രഹസ്യാന്വേഷണ റിപ്പോർട്ട് ഇസ്രായേൽ അമേരിക്കക്കു കൈമാറി. പശ്ചിമേഷ്യയിലെ രൂക്ഷമായ ആക്രമണങ്ങളെ തുടർന്ന് ആഗോളവിപണിയിൽ എണ്ണവില വർദ്ധിക്കുകയും ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടക്കുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പാകിസ്ഥാൻ വർക്ക് ഫ്രം …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; സേലത്ത് ഒളിവിൽ കഴിഞ്ഞ യൂട്യൂബർ അമ്പിളി അറസ്റ്റിൽ

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യൂട്യൂബർ അറസ്റ്റിൽ. അമ്പിളി എന്നു വിളിക്കുന്ന കുബളങ്ങാട് സ്വദേശി പള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷണ (24) യെയാണ് വടക്കാഞ്ചേരി പൊലിസ് പിടികൂടിയത്. തമിഴ്നാട് സേലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വടക്കാഞ്ചേരി ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. 2021ലും പ്രതി പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും ഉൾപ്പെട്ടിരുന്നു.ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു 2021ലെ കേസ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് …

`ഇതുവരെ ഹൗസ്ബോട്ടിൽ ഉല്ലാസയാത്ര പോയിട്ടില്ലെന്ന് ഒരു അമ്മ’, ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞയുടൻ അവരുടെ ആഗ്രഹം നടത്തിക്കൊടുത്ത് അർജുൻ പാണ്ഡ്യൻ; വൃദ്ധസദനത്തിലെ 25 അന്തേവാസികൾക്കൊപ്പം ഒരു ഉല്ലാസ യാത്ര

കാസർകോട്: കളക്ടർ സ്ഥാനമൊഴിഞ്ഞ അർജുൻ പാണ്ഡ്യൻ ചടങ്ങിനു ശേഷം നേരെ പോയത് വൃദ്ധസദനത്തിലെ അന്തേവാസികളെ കാണാൻ. പരവനടുക്കം ഗവ വൃദ്ധസദനത്തിലെ അന്തേവാസികളെയും കൂട്ടി അദ്ദേഹം കോട്ടപ്പുറം ഹൗസ് ബോട്ടിൽ വലിയ പറമ്പ് കായലിൽ യാത്ര നടത്തി. കഴിഞ്ഞ ദിവസം ഈ വൃദ്ധ സദനം സന്ദർശിച്ചപ്പോൾ അമ്മമാർ യാത്ര ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതിൽ ഒരമ്മ ബോട്ടിൽ യാത്ര ചെയ്തിട്ടില്ലെന്നും അദ്ദേഹത്തെ അറിയിച്ചിരുന്നു. ഈ ആഗ്രഹം സഫലീകരണത്തിനായാണ് തിരക്കുകൾക്കിടയിലും അവർക്ക് വേണ്ടി അർജുൻ പാണ്ഡ്യൻ സമയം മാറ്റിവെച്ചത്. നിറഞ്ഞ സന്തോഷത്തോടെ …

വീട്ടുകാരെ പേടിപ്പിക്കാനായി തൂങ്ങിമരിക്കുന്നതായി അഭിനയിച്ചു, ഒടുവിൽ കളി കാര്യമായി; 11 കാരന് ദാരുണാന്ത്യം

മലപ്പുറം: സ്‌കൂളിലേക്ക് പുറപ്പെടുന്നതിനിടെ വീട്ടുകാരെ പേടിപ്പിക്കാൻ തൂങ്ങിമരണം അഭിനയിച്ച വിദ്യാർഥിക്ക് ദാരുണാന്ത്യം. എടക്കാപറമ്പ് എ.എം.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ്‌ അഫ്നാസ് (11) ആണ് അബദ്ധത്തിൽ മരണത്തിനു കീഴടങ്ങിയത്. സ്കൂളിൽ പോവാൻ നേരം വീട്ടുകാർ കാര്യമായി കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. ഇതേ തുടർന്ന് വീട്ടുകാരെ പേടിപ്പിക്കാൻ ജനലിൽ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിച്ചു. ഇതിനി​​ടെ കളി കാര്യമായി. കയർ കഴുത്തിൽ കുരുങ്ങി മരണം സംഭവിക്കുകയായിരുന്നു. ആദ്യം തമാശ ആയാണ് വീട്ടുകാർക്ക് തോന്നിയത്. പിടയുന്നത് കണ്ട് ഉടനെ …

തളങ്കര ഖാസിലേന്‍ സ്വദേശിയും മുന്‍ പ്രവാസിയുമായ ഇ.എം. ഇബ്രാഹിം അന്തരിച്ചു

കാസര്‍കോട്: തളങ്കര ഖാസിലേന്‍ സ്വദേശിയും ഹൊന്നമൂലയില്‍ താമസക്കാരനുമായ ഇ.എം. ഇബ്രാഹിം (64) അന്തരിച്ചു. മുന്‍ പ്രവാസിയായിരുന്നു. ഖാസിലേനിലെ പരേതരായ മൊയ്ദീന്റെയും ആസ്യമ്മയുടെയും മകനാണ്. ദീര്‍ഘകാലം ഖത്തറിലായിരുന്നു. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനാണ്. ഭാര്യ: ഖദീജ. മകള്‍: ഫൗസിയ. മരുമകന്‍: സമീര്‍ ബങ്കരക്കുന്ന്. സഹോദരങ്ങള്‍: ആമിന, ഹനീഫ്, റസാഖ്, അബ്ദുല്‍ റഹ്‌മാന്‍, സഫിയ.

ബസ് അപകടം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ന്യൂസ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; പത്രപ്രവര്‍ത്തകനും പൈലറ്റും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

ലോസ് ഏഞ്ചല്‍സ്: ചാറ്റ്‌സ്വര്‍ത്തില്‍ മെട്രോ ബസ് അപകടത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്ന ന്യൂസ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. പൈലറ്റ് ജോര്‍ജ് മാര്‍സിനിവ്, ഫോട്ടോ ജേര്‍ണലിസ്റ്റ് എലിയാന മോറീനോ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഒരു കാല്‍നടക്കാരനും കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. എന്‍ബിസി 4, ടെലിമുണ്ടോ 52 എന്നീ മാധ്യമങ്ങള്‍ക്കുവേണ്ടി സേവനം ചെയ്യാനെത്തിയ ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. അതേസമയം അപകടകാരണം എന്താണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും …

അര്‍ത്തുട്ടിപ്പാറയില്‍ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 1200 ഓളം തേങ്ങ കടത്തി; പാരകളും വാക്കത്തികളും മോഷണം പോയി, അയല്‍വാസിയെ സംശയമെന്ന് പരാതിക്കാരന്‍

കാസര്‍കോട്: കുറ്റിക്കോല്‍ അര്‍ത്തുട്ടിപ്പാറയില്‍ അടച്ചിട്ട വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് 1200 ഓളം തേങ്ങ കടത്തിയതായി പരാതി. കരിവേടകം പടുപ്പ് സ്വദേശി എംജെ ജോസിന്റെ ആള്‍ത്താമസമില്ലാത്ത അര്‍ത്തുട്ടിപ്പാറയിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ബുധനാഴ്ച രാവിലെ 10.30 ന് വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെടുന്നത്. അകത്ത് സൂക്ഷിച്ച രണ്ട് പാരകളും 3 വാക്കത്തികളും പ്ലാസ്റ്റ് ചാക്കുകളും മോഷണം പോയിട്ടുണ്ട്. ഏകദേശം 30,000 സാധനങ്ങളാണ് മോഷണം പോയത്. സംഭവത്തില്‍ അയല്‍വാസിയെ സംശയിക്കുന്നതായും പരാതിയിലുണ്ട്. സംഭവത്തില്‍ ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ത്യ- പാക്ക് യുദ്ധക്കപ്പലുകള്‍ കൂട്ടിയിടിച്ചു; സംഭവം അറബിക്കടലില്‍, പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി

ന്യൂഡല്‍ഹി: അറബിക്കടലില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും യുദ്ധക്കപ്പലുകള്‍ കൂട്ടിയിടിച്ചു.ഇന്ത്യന്‍ നാവികസേനയുടെ കപ്പലില്‍ പാക്കിസ്ഥാന്റെ കപ്പല്‍ വന്നിടിക്കുകയായിരുന്നുവെന്നാണ് വിവരം.ഇതേ തുടര്‍ന്ന് പാകിസ്താന്‍ നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി. ഒമാന് ഏകദേശം 220 കിലോമീറ്റര്‍ വടക്ക്, അമിതവേഗത്തിലെത്തിയ പാക്ക് കപ്പല്‍ ഇന്ത്യന്‍ യുദ്ധക്കപ്പലിനെ ഉരസി കടന്നുപോവുകയായിരുന്നു. എന്നാല്‍ കപ്പലുകള്‍ക്ക് കേടുപാടുകളൊന്നും സംഭവിച്ചില്ല. ചൊവ്വാഴ്ച വൈകിട്ടാണ് വടക്കന്‍ അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേന കപ്പലും പാകിസ്ഥാന്‍ കപ്പലും കൂട്ടിയിടിച്ചത്. അന്താരാഷ്ട്ര ജലപരിധിയില്‍ ആയിരുന്നു അപകടം. ഇന്ത്യന്‍ നാവികസേന, പാകിസ്ഥാന്‍ നാവികസേന കപ്പലുകളാണ് കൂട്ടിയിടിച്ചത്. പാക് …

കുമ്പള പ്രസ് ഫോറത്തിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ലോഞ്ചിങ് നടന്നു

കുമ്പള: പ്രസ് ഫോറം ഡിജിറ്റലൈസേഷന്റെ ഭാഗമായി യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളുടെ ലോഞ്ചിങ് എ.കെ.എം അഷ്‌റഫ് എം.എല്‍.എ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്‌റഫ് കര്‍ള എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.ചടങ്ങില്‍ എ.കെ.എം. അഷ്‌റഫ് എം.എല്‍.എക്ക് എഴുത്തുകാരന്‍ കെ.എം അബ്ബാസും, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ളക്ക് എ.കെ.എം അഷ്‌റഫ് എം.എല്‍.എയും ഉപഹാരം നല്‍കി ആദരിച്ചു. പ്രസ് ഫോറം പ്രസിഡന്റ് അബ്ദുല്ല കുമ്പള അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഐ. മുഹമ്മദ് റഫീഖ് …

പടുപ്പിലെ കമലാക്ഷിയമ്മ അന്തരിച്ചു; മഞ്ഞപ്പിത്തത്തിന്റെ ഒറ്റമൂലി ചികില്‍സയിലൂടെ പ്രശസ്തയായിരുന്നു

കാസര്‍കോട്: മഞ്ഞപ്പിത്തത്തിന്റെ ഒറ്റമൂലി ചികില്‍സയിലൂടെ പേരുകേട്ട പാരമ്പര്യ പടുപ്പിലെ കമലാക്ഷിയമ്മ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മറ്റു ജില്ലകളില്‍ നിന്നും കര്‍ണാടകയില്‍ നിന്നും നിരവധി രോഗികള്‍ ഇവരുടെ ചികില്‍സ തേടിയെത്തിയിരുന്നു. കമലാക്ഷിയുടെ മഞ്ഞപ്പിത്ത ചികില്‍സയും മരുന്ന് വിതരണവും ഇനി മക്കള്‍ പിന്തുടരും. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍ നടക്കും. മക്കള്‍: നിര്‍മല, സിന്ധു, ബിന്ദു, നവീന്‍കുമാര്‍. മരുമക്കള്‍: സദാനന്ദന്‍, രമേശന്‍, സഹന, പരേതനായ പ്രസാദ്.

ആന്റോയുടെ വീട്ടില്‍ വന്‍ മദ്യശേഖരം, പിടിച്ചത് 43 ലിറ്റര്‍ വിദേശ മദ്യം; മദ്യം എത്തിച്ചത് എവിടെ നിന്ന്?

കല്‍പ്പറ്റ: റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ വന്‍ മദ്യശേഖരം. പിടിച്ചത് 43 ലിറ്റര്‍ വിദേശ മദ്യം. വയനാട്ടിലെ കുടുംബവീട്ടില്‍ പൊലീസിന് പിന്നാലെ എക്‌സൈസ് സംഘവും പരിശോധന നടത്തുകയാണ്. വീടിനുള്ളില്‍ നിന്നും ഏഴ് ലിറ്റര്‍ വൈനും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് എക്‌സൈസ് സംഘം വീട്ടിലെത്തിയത്. സ്പോണ്‍സര്‍ഷിപ്പ് തട്ടിപ്പ് കേസില്‍ ഈ വീട്ടില്‍ എസ്.ഐ.ടി രാവിലെ റെയ്ഡ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് എക്സൈസിനോട് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്. കല്‍പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ …

മരണത്തിലും ഒരുമിച്ച് ദമ്പതികള്‍; ഭാര്യയുടെ മൃതദേഹത്തിന് സമീപം ഇരുന്ന് നാമം ജപിച്ചുകൊണ്ടിരിക്കെ ഭര്‍ത്താവ് മരിച്ചു

കാസര്‍കോട്: ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ തളര്‍ന്നു വീണ ഭര്‍ത്താവും മരിച്ചു. ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂര്‍ കരിവേലി ഇല്ലത്ത് എന്‍.ദേവദത്തന്‍ നമ്പൂതിരി (88), ഭാര്യ ഗിരിജാദേവി അന്തര്‍ജനം (75) എന്നിവരാണു മരിച്ചത്. മണിക്കൂറുകളുടെ ഇടവേളയിലാണ് മരണം. ഇവരുടെ മകനും കാസര്‍കോട് ഗവ. ഗേള്‍സ് വിഎച്ച്എസ്എസ് അധ്യാപകനുമായ സതീഷ് ഡി.കരിവേലിയുടെ വിദ്യാനഗര്‍ പാറക്കട്ടയിലെ വീട്ടിലാണു സംഭവം.വാര്‍ധ്യക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഗിരിജാദേവി അന്തര്‍ജനം തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണു മരിച്ചത്. ഭാര്യ മരിച്ച വിവരം …

എരഞ്ഞോളി ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി

കണ്ണൂര്‍: തലശ്ശേരിയില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി പരാതി. എരഞ്ഞോളി ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നാണ് കുട്ടികളെ കാണാതായത്. പെണ്‍കുട്ടികള്‍ പുറത്തുപോയത് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു. രാത്രി 12.30നും ഒന്നിനും ഇടയിലാണ് പെണ്‍കുട്ടികളെ കാണാതായത്. വിവരത്തെ തുടര്‍ന്ന് എത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടികളില്‍ ഒരാള്‍ നേരത്തെ പുറത്ത് പോയിരുന്നു. എന്നാല്‍ കാണാതായ കുട്ടികളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ തന്നെ ഇവരെ കണ്ടെത്താനാകുമെന്നും പൊലീസ് അറിയിച്ചു. സ്ഥാപനത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

സ്വിഫ്റ്റ് കാറില്‍ വില്‍പനക്കെത്തിച്ച എംഡിഎംഎയുമായി കോളിയടുക്കത്ത് യുവാവ് പിടിയില്‍

കാസര്‍കോട്: സ്വിഫ്റ്റ് കാറില്‍ വില്‍പനക്കെത്തിച്ച എംഡിഎംഎയുമായി കോളിയടുക്കത്ത് യുവാവ് പിടിയില്‍. പെരുമ്പള സ്വദേശി എംഎ ഇര്‍ഷാദി(35)നെയാണ് ഡാന്‍സാഫ് ടീമിന്റെ സഹകരണത്തോടെ മേല്‍പറമ്പ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ കോളിയടുക്കം കൂളിക്കുന്ന് റോഡില്‍ വച്ചാണ് യുവാവിനെ പിടികൂടിയത്. ബൈക്കുകളിലെത്തിയ ഡാന്‍സാഫ് സംഘം സംശയത്തെ തുടര്‍ന്ന് ചുവന്ന സ്വിഫ്റ്റ് കാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. വിവരത്തെ തുടര്‍ന്ന് മേല്‍പറമ്പ് സബ് ഇന്‍സ്‌പെക്ടര്‍ ടി അഖിലും സംഘവും സ്ഥത്തെത്തി. ചോദ്യം ചെയ്യലില്‍ യുവാവ് പരുങ്ങി നിന്നു. ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് …

ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്

കാസര്‍കോട്: ഹെല്‍മെറ്റ് ധരിക്കാതെ മദ്യലഹരിയില്‍ അമിത വേഗതയില്‍ ദേശീയപാതയിലൂടെ ബൈക്കോടിച്ച സംഭവത്തില്‍ സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മഞ്ചേശ്വരം പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്കും തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയുമായ കെഎ അനീഷ്‌കുമാര്‍(39), ഓവര്‍സീയര്‍ കാലിച്ചാനടുക്കം ശാസ്താംപാറ സ്വദേശി എ രവീന്ദ്രന്‍(49) എന്നിവര്‍ക്കെതിരെയാണ് കേസ്. ഹെല്‍മെറ്റ് ധരിക്കാതെ മദ്യലഹരിയില്‍ മംഗളൂരുഭാഗത്തുനിന്ന് കാസര്‍കോട് ഭാഗത്തേയ്ക്ക് ബൈക്കോടിച്ചെന്നാണ് കേസ്. രണ്ടാംപ്രതിയെ പിറകിലിരുത്തി മനുഷ്യജീവന് അപകടം വരുത്തും വിധം അശ്രദ്ധയില്‍ വാഹനം ഓടിക്കുകയും പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്തിയില്ലെന്നുമാണ് കേസ്. ചൊവ്വാഴ്ച …

ജില്ലയുടെ 27-ാമത് കളക്ടര്‍; ശ്രീധന്യ സുരേഷ് ചുമതലയേറ്റു; എയിംസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍

കാസര്‍കോട്: കാസര്‍കോടിന്റെ 27-ാമത് ജില്ലാ കളക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു. ബുധനാഴ്ച രാവിലെ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ചുമതല കൈമാറി. ജില്ലയില്‍ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് ശ്രീധന്യാ സുരേഷ് പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനം സംബന്ധിച്ച് പ്രത്യേക പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. ഇതിനായി വിശദമായ പഠനം നടത്തും. വികസനകാര്യത്തില്‍ എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ഥിച്ചു.കാസര്‍കോട് ജില്ലാ കളക്ടറായി …

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്, റിപ്പോർട്ടർ ടിവിയുടെ ഓഫീസിലും പരിശോധന

കൊച്ചി: മെസ്സി വിവാദത്തിൽ അഗസ്റ്റിൻ സഹോദരന്മാരുടെ വീട്ടിലും സ്ഥാപനങ്ങളിലും റിപ്പോർട്ട് ടിവിയുടെ ഓഫീസിലും പൊലീസ് റെയ്ഡ്. പ്രത്യേക അന്വേഷണം സംഘമാണ് അഞ്ച് സ്ഥലങ്ങളിൽ റൈഡ് നടത്തുന്നത്. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും ആർബിസിയുടെ ഓഫീസിലും വയനാട്ടിലെ കുടുംബ വീട്ടിലുമാണ് പരിശോധന നടക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടർന്നാണ് റെയ്ഡ്. കേസിൻ്റെ ഭാഗമായി റിപ്പോർട്ടർ ടിവിയുടെ കളമശ്ശേരിയിലെ ആസ്ഥാന ഓഫിസിലും …