കരളിന് തകരാറുണ്ടോ?, ആസ്റ്റര്‍ മിംസില്‍ സൗജന്യ ഫൈബ്രോ സ്‌കാന്‍ പരിശോധന നവംബര്‍ 7, 10, 30 തീയതികളില്‍

കാസര്‍കോട്: സൗജന്യ ഫൈബ്രോ സ്‌കാന്‍ പരിശോധന ക്യാമ്പ് നവംബര്‍ 7, 10, 30 തീയതികളില്‍ കാസര്‍കോട് ആസ്റ്റര്‍ മിംസില്‍ സംഘടിപ്പിക്കുന്നു. വിദഗ്ദ്ധ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് കണ്‍സള്‍ട്ടേഷന്‍ സൗജന്യമായിരിക്കും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ മാത്രമാണ് ഈ ആനുകൂല്യം ക്യാമ്പില്‍ ലഭിക്കുക. കരള്‍രോഗങ്ങളായ ഫൈബ്രോസിസ്, സിറോസിസ്, ഫാറ്റി ലിവര്‍ എന്നിവയുടെ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന വേദനരഹിതമായ അള്‍ട്രാ സൗണ്ട് രീതിയാണ് ഫൈബ്രോ സ്‌കാന്‍. ഇതിലൂടെ കരളിന്റെ ഉറപ്പും കൊഴുപ്പിന്റെ അളവും കരളിന് എത്രത്തോളം തകരാറ് സംഭവിച്ചിട്ടുണ്ട് എന്നും കൃത്യമായി അറിയാന്‍ കഴിയും. തീര്‍ത്തും ലളിതമായ ഈ പരിശോധന ഫാറ്റി ലിവര്‍ രോഗമുള്ളവര്‍, ഹെപ്പറ്റൈറ്റിസ്-ബി അല്ലെങ്കില്‍ സി ബാധിച്ചവര്‍, മദ്യപിക്കുന്ന ശീലമുള്ളവര്‍, എല്‍.എഫ്.ടി പോലെയുള്ള രക്തപരിശോധനാ ഫലങ്ങളില്‍ വ്യത്യാസങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ ചെയ്യുന്നത് അഭികാമ്യമാണ്. സ്ലോട്ടുകള്‍ പരിമിതമായതിനാല്‍ നിങ്ങളുടെ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാനായി ബന്ധപ്പെടുക. ഫോണ്‍: 703 400 1111.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുടുംബപ്രശ്‌നം: ഭാര്യ ഉള്‍പ്പെടെ കുടുംബാംഗങ്ങളായ ഏഴു പേരെ ‘റിപ്പര്‍’മോഡലില്‍ അടിച്ചു കൊലപ്പെടുത്തി; ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍, കൂട്ടക്കൊലക്ക് ഉപയോഗിച്ച ആട്ടുകല്ല് പൊലീസ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page