ഫിഫ ലോകകപ്പ് 2026: മെക്സിക്കോയ്ക്കും ദക്ഷിണ കൊറിയയ്ക്കും വിജയത്തുടക്കം; ആദ്യ മത്സരങ്ങളില്‍ ആവേശം
മെക്സിക്കോ സിറ്റി: 2026-ലെ ഫിഫ ലോകകപ്പിന് ആവേശകരമായ തുടക്കം.ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ആതിഥേയരായ മെക്സിക്കോ വിജയിച്ചു.എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെക്സിക്കോ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്.ജൂലിയന്‍ ക്വിനോണസ്, റൗള്‍ ജിമെനെസ് എന്നിവരാണ് മെക്സിക്കോയ്ക്കായി വലകുലുക്കിയത്. കടുത്ത പോരാട്ടം നടന്ന മത്സരത്തില്‍ അച്ചടക്കനടപടികള്‍ കൂടുതലായിരുന്നു.ചെക്കിയക്കെതിരായ പോരാട്ടത്തില്‍ ദക്ഷിണ കൊറിയ മികച്ച തിരിച്ചുവരവിലൂടെ വിജയം സ്വന്തമാക്കി.ചെക്കിയക്കെതിരെ ദക്ഷിണ കൊറിയ 2-1 എന്ന സ്കോറിനാണ് ജയിച്ചു കയറിയത്.67ാം മിനിറ്റില്‍ ഹ്വാങ് ഇന്‍-ബിയോം നേടിയ ഗോളിലൂടെ ഒപ്പമെത്തിയ കൊറിയ, 80-ാം മിനിറ്റില്‍ ഓ ഹ്യോണ്‍-ഗ്യുവിലൂടെ …