ന്യൂഡല്‍ഹി: ഇന്ത്യന്‍ ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു. 49 വസയായിരുന്നു. വ്യാഴാഴ്ച രാത്രി ഡല്‍ഹിയിലെ മാക്‌സ് ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നടന്ന ഐഎസ്എസ്എഫ് ലോകകപ്പില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ നെഞ്ചുവേദനയും അസ്വസ്ഥയും അനുഭഴപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവും പ്രശസ്ത പരിശീലകനുമായിരുന്നു.
പാരീസ് ഒളിംപിക്സില്‍ രണ്ട് മെഡലുകള്‍ നേടിയ ഇന്ത്യന്‍ ഷൂട്ടിംഗ് വിസ്മയം മനു ഭാക്കറിന്റെ കോച്ചാണ് റാണ. കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ തന്നെ മികച്ച ഇന്ത്യന്‍ അത്ലറ്റുകളിലൊരാളായിരുന്നു.
2006 ദോഹ ഏഷ്യന്‍ ഗെയിംസിലെ ജസ്പാലിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. മൂന്ന് സ്വര്‍ണമെഡല്‍ സ്വന്തമാക്കിയ ജസ്പാല്‍ അന്ന് 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റളില്‍ ലോക റെക്കോഡ് നേട്ടത്തിനൊപ്പവുമെത്തി. പദ്മശ്രീ, അര്‍ജുന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരം. 4 എഡിഷനുകളിലായി 9 സ്വര്‍ണം അടക്കം 15 മെഡല്‍ ആണ് ജസ്പാല്‍ റാണ നേടിയിട്ടുള്ളത്. മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാര്‍ഡും നേടിയിട്ടുണ്ട്. 18ആം വയസ്സില്‍ അര്‍ജുന അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തിയത്. 21-ാം വയസില്‍ പത്മശ്രീ നല്‍കി ആദരിച്ചു.







