കാസർകോട്: വില്‍പ്പനക്കായി കൊണ്ടു വന്ന 10.72 എം.ഡി.എം.എ.യുമായി കര്‍ണാടക സ്വദേശിയെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കര്‍ണാടക ബണ്ട്വാൾ വിരക്കമ്പയിലെ ബൊണ്യകുക്കു വീട്ടില്‍ ഷംസുദ്ദീന്‍ (38) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഉദുമയിലെ പൊതു ശൗചാലയത്തിന് മുന്നില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്. ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നു പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. യുവാവിൽ നിന്ന് മൊബൈല്‍ ഫോണ്‍ പഴ്സ് പാന്‍ കാര്‍ഡ്,
2190 രൂപ എന്നിവയും പിടിച്ചെടുത്തു. ബേക്കല്‍ ഡിവൈഎസ്പി. എം പി. ആസാദിന്റെ മേല്‍ നോട്ടത്തില്‍ ബേക്കല്‍ സിഐ എം കെ അനില്‍കുമാര്‍,
ജൂനിയര്‍ എസ്‌ഐ. പ്രിന്‍സ് ജോണ്‍, ഓഫീസര്‍മാരായ ധനേഷ്, ശ്രീലാല്‍, സജേഷ് എന്നിവരാണ് പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നത്.






