അഗ്‌നിപ്രവേശം നടത്തി വിഷ്ണുമൂര്‍ത്തി വീതുകുന്ന് കയറി; ഉത്സവത്തിന് എത്തിയത് ആയിരങ്ങൾ

പിലിക്കോട്: ഭക്തിയുടെ അന്തരീക്ഷത്തില്‍ പിലിക്കോട് രയരമംഗലം വടക്കേം വാതില്‍ക്കലില്‍ ഏറെ പ്രസിദ്ധമായ വിഷ്ണുമൂര്‍ത്തിയുടെ അഗ്‌നിപ്രവേശം നടന്നു. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് അഗ്‌നി പ്രവേശം നടന്നത്. അഗ്നി പ്രവേശം കാണാന്‍ കർണാടക സ്വദേശികൾ അടക്കം നൂറ് കണക്കിന് വിശ്വാസികള്‍ വടക്കേം വാതിക്കലെത്തി. തുടര്‍ന്ന് റെയിൽപാളവും കടന്നു ഒരു കിലോമീറ്ററോളം ദൂരെയുള്ള വീതുകുന്നിലെത്തി. വിഷ്ണുമൂർത്തിയുടെ വീതു കയറ്റം ഏറെ പ്രസിദ്ധമാണ്. നൂറുകണക്കിന് ഭക്തരാണ് ഈ കാഴ്ച കാണാൻ വീതകുന്നിലെത്തിയത്. നാട്ടുരാജാവായ അല്ലോഹലൻ്റെ (ഹാലാഹലൻ) താവളഭൂമിയായിരുന്നത്രേ വീതുകുന്ന്‌. ഹലന്റെ ദുഷ്പ്രവൃത്തികളിൽ പൊറുതിമുട്ടിയ ജനങ്ങളുടെ പ്രാർഥന കേട്ട്‌ സംഹാരരൂപിണിയായ രയരമംഗലത്തമ്മയുടെ തൃക്കണ്ണിൽ നിന്നും ഉഗ്രരൂപിണിയായ ഭഗവതി പിറന്നു. ഈ ഭഗവതിയാണ്‌ അല്ലോഹലനെ തലയറുത്ത്‌ വീഴ്ത്തിയതെന്നും ഇന്നും പൂരം കുളി ആറാട്ടിനായി അമ്മയുടെ തിടമ്പെഴുന്നള്ളുമ്പോൾ യാത്ര അസുരന്റെ നെഞ്ചിലൂടെയാണ്‌ എന്നും ഐതിഹ്യമുണ്ട്‌.


വീതുകുന്നിൽ രാത്രിവരെ വിഷ്ണുമൂര്‍ത്തി ഭക്തര്‍ക്ക് ദര്‍ശനം നല്‍കി. രാവിലെ വടക്കേംവാതിലില്‍ രക്ത ചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി എന്നീ തെയ്യക്കോലങ്ങളും കെട്ടിയാടി. വീതകുന്ന് ക്ഷേത്രത്തിലെത്തിയ പതിനായിരത്തോളം പേർക്ക് അന്നദാനവും ഒരുക്കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page