പത്തനംതിട്ട: ശബരിമലയില്‍ തീര്ത്ഥാടകന് കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം സ്വദേശി കെവി ബാബു (63) ആണ് മരിച്ചത്. പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടിലെത്തിയപ്പോള് ഇദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. അടുത്തുള്ളവരും പൊലീസപകാരും ചേര്‍ന്ന് സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പമ്പയിലെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെയാണ് ഇദ്ദേഹം ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിയത്. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.








