ആദ്യം പാര്‍ട്ട് ടൈം ജോലി വാഗ്ദാനം, പിന്നെ ടാസ്‌ക്, ഇട്ട പണത്തിന്റെ ഇരട്ടി നല്‍കി വിശ്വസിപ്പിക്കും; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീണ തൃക്കരിപ്പൂര്‍ സ്വദേശിനിയുടെ രണ്ടുലക്ഷത്തോളം രൂപ പോയി

തൃക്കരിപ്പൂര്‍: ഇന്‍സ്റ്റഗ്രാമിലൂടെ ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തൃക്കരിപ്പൂര്‍ സ്വദേശിനിയുടെ പണം തട്ടിയെടുത്തു. പള്ളത്തില്‍ സ്വദേശിനി ഷെരീഫയാണ് തട്ടിപ്പിനിരയായത്. 1,9,3000 രൂപയാണ് ഇവര്‍ക്ക് നഷ്ടപ്പെട്ടത്. സംഭവത്തില്‍ യുവതി ചന്തേര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ കണ്ട പരസ്യ ലിങ്കില്‍ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. ടെലഗ്രാം ആപ്പിലൂടെ ബിസിനസ് അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് ലാഭമുണ്ടാക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഓരോ ഘട്ടങ്ങളില്‍ ഓരോ ടാസ്‌ക് നല്‍കി ചെറിയ ലാഭം നല്‍കി കൂടുതല്‍ തുക നിക്ഷേപിക്കാന്‍ യുവതിയെ പ്രേരിപ്പിച്ചു. ഇട്ട പണത്തിന്റെ ഇരട്ടി നല്‍കി യുവതിയെ വിശ്വസിപ്പിച്ചിരുന്നു. പിന്നീട് ഘട്ടം ഘട്ടമായി വലിയ തുക തട്ടിയെടുക്കുകയായിരുന്നു. പരാതിക്കാരിയായ യുവതിയുടെയും മാതാവിന്റെയും അക്കൗണ്ടുകളില്‍ നിന്ന് ഈമാസം 2നും 3നും ഇടയിലുള്ള സമയത്ത് രണ്ടുലക്ഷത്തോളം രൂപ കൈക്കലാക്കുകയായിരുന്നു. ഇട്ട തുകയോ വാഗ്ദാനം ചെയ്ത തുകയോ നല്‍കാതെ ചതി ചെയ്യുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ആദ്യം പാര്‍ട്ട് ടൈം ജോലി വാഗ്ദാനം, പിന്നെ ടാസ്‌ക്, ഇട്ട പണത്തിന്റെ ഇരട്ടി നല്‍കി വിശ്വസിപ്പിക്കും; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീണ തൃക്കരിപ്പൂര്‍ സ്വദേശിനിയുടെ രണ്ടുലക്ഷത്തോളം രൂപ പോയി
Scroll to top

You cannot copy content of this page