പെൺസുഹൃത്തിനൊപ്പം അപ്പാർട്മെന്റിൽ എത്തിയ 22കാരൻ മരിച്ചനിലയിൽ; യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു

കൊച്ചി: പെൺസുഹൃത്തിനൊപ്പം ഇടച്ചിറയിലെ അപ്പാർട്മെന്റിൽ എത്തിയ യുവാവ് മരിച്ചനിലയിൽ. ആലുവ ചൂർണിക്കര പള്ളിക്കുന്നം മാടവന ബിജു ജോസഫിന്റെ മകൻ ബ്രൈറ്റ് ബിജു (22) ആണു മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 3നാണു ബ്രൈറ്റും സുഹൃത്തായ ചെമ്പുമുക്ക് സ്വദേശിനിയും അപ്പാർട്മെന്റിൽ എത്തിയത്. രാത്രി 8നു ബ്രൈറ്റ് കുഴഞ്ഞുവീണെന്നാണു യുവതി പൊലീസിനോടു പറഞ്ഞത്. ഉടൻ ബ്രൈറ്റിന്റെ സഹോദരനെ വിളിച്ചുവരുത്തി ഇരുവരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന് യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു. മരണകാരണം ഹൃദയാഘാതമാണെന്നാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക സൂചനയെന്ന് പൊലീസ് പറഞ്ഞു. ബ്രൈറ്റിന്റെ സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടക്കും. മാതാവ്: ടിൻസി. സഹോദരങ്ങൾ: ബ്രിസ്റ്റോ ബിജു, ബെനീറ്റ ബിജു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page