കീഴൂര്‍ ഫിഷറീസ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടന്നു

കാസര്‍കോട്: കീഴൂര്‍ ഗവ. ഫിഷറീസ് യു.പി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയ്ക്കായി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ക്യാമ്പയിന്‍ എംഎല്‍എ കെ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഓള്‍ഡ് സ്റ്റുഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജലീല്‍ കോയ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കര്‍ ആദ്യ മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. നാട്ടിലും വിദേശത്തും കഴിയുന്ന പൂര്‍വ വിദ്യാര്‍ഥികളെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി സ്‌കൂളിന്റെ വികസനത്തിനും നാടിന്റെ സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതിനുമായി ബൃഹത്തായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 110 വര്‍ഷം മുമ്പാണ് സ്‌കൂള്‍ സ്ഥാപിതമായത്. ക്യാമ്പയിനില്‍ നിരവധി പേര്‍ പങ്കെടുത്തു. സെക്രട്ടറി സുരേഷ് സ്വാമിക്കുട്ടി സ്വാഗതവും കമാല്‍ കീഴൂര്‍ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page