യുവാവുമൊത്തുള്ള സ്വകാര്യ പ്രണയ ദൃശ്യങ്ങള്‍ ലീക്ക് ആയി; പുറത്തായത് ഇന്‍സ്റ്റഗ്രാമിലെ സ്റ്റോറിയില്‍, ഹാക്ക് ചെയ്തതെന്ന് നടി; 49 കാരിയായ സുരേഖ വാണിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

ഹൈദരാബാദ്: തെലുങ്ക് സിനിമാ നടി സുരേഖ വാണിയുടെ സ്വകാര്യദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ലീക്ക് ആയി. സ്വകാര്യ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ 49 കാരിയായ നടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. 25 വയസുള്ള യുവാവിനൊപ്പം അടുത്തിടപഴകുന്നതാണ് വീഡിയോ. സംഭവത്തില്‍ പ്രതികരിച്ച് താരം രംഗത്തെത്തി. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും സ്വകാര്യ ദൃശ്യങ്ങള്‍ താനറിയാതെയാണ് പുറത്തുവന്നതെന്നും സുരേഖ വാണി വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലെ സ്റ്റോറിയിലാണ് സ്വകാര്യദൃശ്യങ്ങള്‍ പ്രചരിച്ചത്. ആരോസംഭവം ശ്രദ്ധയില്‍പെടുത്തിയതോടെ നടി ദൃശ്യങ്ങള്‍ പിന്‍വലിച്ചു. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നടി അറിയിച്ചത്. തന്റെ സ്വകാര്യ വിവരങ്ങളും ദൃശ്യങ്ങളും സമ്മതമില്ലാതെ പുറത്തുവന്നതാണെന്നും അവ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങളോട് താരം അഭ്യര്‍ഥിച്ചു.
സ്വകാര്യ ദൃശ്യങ്ങള്‍ ആരെങ്കിലും പങ്കുവയ്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമനടപടി സ്വീകരിക്കുമെന്നും നടി മുന്നറിയിപ്പ് നല്‍കി. വ്യൂസിനും റീച്ചിനും പബ്ലിസിറ്റിക്കും വേണ്ടി ഈ സംഭവത്തെ ഉപയോഗിക്കരുതെന്നും തന്റെ സ്വകാര്യത മാനിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സെലിബ്രിറ്റികളുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് നിര്‍മിക്കുന്ന ഡീപ്ഫേക്ക് വീഡിയോയാണെന്ന് തുടക്കത്തില്‍ എല്ലാവരും സംശയിച്ചിരുന്നു. നടിയും യുവാവും തമ്മിലുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയായിരുന്നു സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം ഏറെയും. 49 കാരിയായ നടിക്ക് ഈ പ്രായത്തിലും എന്തിനു പ്രണയം, വിവാഹം കഴിക്കാന്‍ പ്രായമായ മകളുള്ളപ്പോള്‍ എന്തിന് ഈ അനാവശ്യ ബന്ധമെന്നും ചിലര്‍ ചോദിക്കുന്നു. അറുപതിലധികം സിനിമകളില്‍ നല്ല വേഷങ്ങളില്‍ അഭിനയിച്ച് ശ്രദ്ധേയയായ നടിയാണ് സുരേഖ വാണി. ടെലിവിഷന്‍ ന്യൂസ് അവതാരകയായാണ് സുരേഖ സിനിമയിലെത്തുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് തേജയുമായി താരം പ്രണയത്തിലാവുകയും തുടര്‍ന്ന് ഇരുവരും വിവാഹിതരാവുകയായിരുന്നു. ഏഴുവര്‍ഷം മുമ്പ് ഭര്‍ത്താവ് സുരേഷ് തേജ മരിച്ചിരുന്നു. സുപ്രീത എന്നൊരു മകള്‍ കൂടി ഈ ദമ്പതികള്‍ക്കുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page