അർധവാർഷിക പരീക്ഷയിൽ മികച്ച വിജയം: പഠന മികവ് കണ്ട് ഒമ്പതാം ക്ലാസുകാരനായ മകന് ബി.എംഡബ്ല്യു എം 4 കാർ സമ്മാനിച്ച് വ്യവസായി

ബർദ്വാൻ: ഒമ്പതാം ക്ലാസ് അർധവാർഷിക പരീക്ഷയിൽ മികച്ച വിജയം നേടിയ തൻ്റെ 15 വയസ്സുകാരനായ മകന് പുതിയ ബിഎംഡബ്ല്യൂ കാർ സമ്മാനിച്ച് വ്യവസായിയായ പിതാവ്.
പശ്ചിമ ബംഗാളിലെ പൂർബ ബർധമാൻ ജില്ലയിലെ ഗാൽസി മേഖലയിലെ പരാജ് ഗ്രാമത്തിൽ നിന്നുള്ള പ്രമുഖ അരി മിൽ ഉടമയും അരി കയറ്റുമതിക്കാരനുമായ ഷംസുദ്ദീൻ മിദ്യയാണ് മകൻ മുഹമ്മദ് തൽഹയ്ക്ക് കാർ സമ്മാനിച്ചത്. ഏകദേശം 2.30 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു എം 4 കോമ്പറ്റീഷൻ കാർ ആണ് സമ്മാനമായി നൽകിയത്.
മൂന്ന് അരിമില്ലുകളുടെ ഉടമയായ ഷംസുദ്ദീൻ വിയറ്റ്നാം, മലേഷ്യ, സിംഗപ്പൂർ, ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്ക് അരി കയറ്റുമതി ചെയ്യുന്നുണ്ട്. മകന്റെ മികച്ച പഠനമികവ് കണ്ടതോടെയാണ് അവന്റെ ആഗ്രഹം സഫലമാക്കാൻ അദ്ദേഹം തീരുമാനിച്ചത്.
എന്നാൽ തൽഹയ്ക്ക് ഇപ്പോഴും 18 വയസ്സ് തികഞ്ഞിട്ടില്ല. അതിനാൽ നിയമപരമായി വാഹനമോടിക്കാൻ കഴിയില്ല. പിതാവായിരിക്കും കാറിൻ്റെ ഡ്രൈവിങ് സീറ്റിലുണ്ടാകുക. ഷംസുദ്ദീന് ആഡംബര കാറുകളോടാണ് കൂടുതൽ താല്പര്യം. റേഞ്ച് റോവർ, വോൾവോ, മഹീന്ദ്ര ഥാർ, ഹ്യുണ്ടായ് അൽകാസർ തുടങ്ങിയ നിരവധി പ്രമുഖ കമ്പനികളുടെ കാറുകൾ അദ്ദേഹത്തിന്റെ കാർ ശേഖരത്തിൽ ഉണ്ട്. മകന്റെ ആഗ്രഹത്തിന് വേണ്ടി ഇഷ്ടപ്പെട്ട ബിഎംഡബ്യു കാർ വാങ്ങാൻ വളരെ ദൂരെയുള്ള മുംബൈയിലേക്ക് പോകേണ്ടിവന്നു. കാറുകൾക്ക് പുറമേ, ഷംസുദ്ദീന് നമ്പറുകളോട് ഒരു പ്രത്യേക ഇഷ്ടവുമുണ്ട്. അദ്ദേഹത്തിന്റെ ഒന്നിലധികം കാർ നമ്പറുകളുടെ അവസാന മൂന്ന് അക്കങ്ങൾ 555 ആണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page