കുമ്പള ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ മുഹിമ്മാത്ത് സ്‌കൂളിന് കിരീടനേട്ടം

പുത്തിഗെ: കുമ്പള ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ തിളക്കമാര്‍ന്ന വിജയം നേടി മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്മാരായി. എട്ട് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പുകളും മൂന്ന് റണ്ണറപ്പ് സ്ഥാനങ്ങളും ഒരു രണ്ടാം റണ്ണറപ്പ് സ്ഥാനവും കരസ്ഥമാക്കിയാണ് സ്‌കൂള്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. മത്സരങ്ങളില്‍ പങ്കെടുത്തവരില്‍ 110 വിദ്യാര്‍ത്ഥികള്‍ എ ഗ്രേഡോടെ മികവ് പുലര്‍ത്തി.
ഉപജില്ലാ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് പുറമെ പ്രവര്‍ത്തി പരിചയ മേള, ഐ.ടി മേള, ശാസ്ത്ര മേള എന്നിവയിലും മുഹിമ്മാത്ത് ഓവറോള്‍ കിരീടം സ്വന്തമാക്കി. ഹയര്‍ സെക്കന്‍ഡറി വിഭാഗം സാമൂഹ്യ ശാസ്ത്ര മേള, പ്രവര്‍ത്തി പരിചയ മേള, ഹൈസ്‌കൂള്‍ ഐ.ടി മേള, യു.പി ഐ.ടി മേള എന്നിവയിലും ഓവറോള്‍ ചാമ്പ്യന്മാരായി. സാമൂഹ്യ ശാസ്ത്ര മേളയില്‍ റണ്ണറപ്പും ഹയര്‍ സെക്കന്‍ഡറി, ശാസ്ത്ര – ഐ.ടി മേളകളില്‍ ഒന്നാം റണ്ണറപ്പും ഹയര്‍ സെക്കന്‍ഡറി ഗണിതശാസ്ത്രമേളയില്‍ രണ്ടാം റണ്ണറപ്പും നേടി. അഞ്ച് വിഭാഗങ്ങളിലായി 185 വിദ്യാര്‍ത്ഥികളാണ് ശാസ്ത്രമേളയില്‍ മത്സരിച്ചത്. വിജയത്തിന് നേതൃത്വം നല്‍കിയ അധ്യാപകരെയും പരിശീലകരെയും വിദ്യാര്‍ത്ഥികളെയും സ്‌കൂള്‍ മാനേജ്‌മെന്റും പി.ടി.എയും അഭിനന്ദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page