ദുബൈ: മംഗല്‍പ്പാടി പഞ്ചായത്ത് ദുബൈ കെ.എം.സി.സി ഏര്‍പ്പെടുത്തിയ രണ്ടാമത് ‘ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജി’ അവാര്‍ഡിന് സലാം കന്യപ്പാടിയെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് സിദ്ദീഖ് ബപ്പായിത്തൊട്ടി, ജനറല്‍ സെക്രട്ടറി അന്‍വര്‍ മുട്ടം, ട്രഷറര്‍ ഹാഷിം ബണ്ടസാല എന്നിവര്‍ അറിയിച്ചു. ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡന്റാണ് ഇദ്ദേഹം. മികച്ച നേതൃപാഠവം, സംഘടനാ മികവ്, സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യം, പൊതുപ്രവര്‍ത്തന മേഖലയിലെ സ്തുത്യര്‍ഹമായ ഇടപെടലുകള്‍ എന്നിവ പരിഗണിച്ചാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഞായറാഴ്ച ദുബൈ അബു ഹൈലിലെ സ്പോര്‍ട്സ് ബേയില്‍ നടക്കുന്ന മംഗല്‍പ്പാടി പ്രീമിയര്‍ ലീഗ് (എം.പി.എല്‍) സീസണ് 8 ന്റെ സമാപന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.








