നീലേശ്വരം: ചതുരക്കിണറിൽ കുത്തേറ്റ് യുവാവിന് ഗുരുതരം.
ചതുരക്കിണറിലെ അഭിലാഷിനാ(41)ണ് കുത്തേറ്റത്. വീടിന് സമീപം റോഡിൽ വച്ച് കുത്തേറ്റ യുവാവിനെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അക്രമം നടന്നത്. പുതുക്കൈ നരിക്കാട്ടു ഭാഗത്തുനിന്നും വന്ന മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും പ്രദേശത്ത് സംഘർഷം നടന്നിരുന്നു. അന്നും അഭിലാഷിന് പരിക്കേറ്റിരുന്നു . ഇതിന്റെ തുടർച്ചയായാണ് വീണ്ടും കത്തിക്കുത്തിന് നടന്നതെന്ന് സംശയിക്കുന്നു.







