ഉദുമ: ബാര അടുക്കത്ത് വയലിലെ ടി ശ്രീധരന്‍(68) അന്തരിച്ചു. ഹൃദയാഘാതം മൂലം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍ നടക്കും. ഉദുമ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ പി ലക്ഷ്മിയാണ് ഭാര്യ. ഏക മകന്‍ ശ്രീനാഥ് (എല്‍ ആന്റ് ടി കമ്പനിയില്‍ സീനിയര്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍). മരുമകള്‍: സ്‌നേഹ. സഹോദരങ്ങള്‍: ഗോപാലന്‍, കമലാക്ഷി, പരേതരായ നാരായണി, കാര്‍ത്യായനി.







