കാസര്‍കോട്: ജില്ലയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. ഫോണില്‍ വരുന്ന സന്ദേശങ്ങളില്‍ വിശ്വസിച്ച് ലിങ്ക് ക്ലിക്ക് ചെയ്തവര്‍ക്കാണ് പണം നഷ്ടമായത്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ പത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രതപാലിക്കാന്‍ അധികൃതര്‍ വ്യാപകമായി നിര്‍ദേശം നല്‍കിയിട്ടും പലരും കെണികളില്‍ വീഴുകയാണ്. ഫോണില്‍ വാള്‍പേപ്പര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് ഉളിയത്തടുക്ക സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നും അരലക്ഷമാണ് തട്ടിയെടുത്തത്. അബ്ദുല്‍ സമദിന്റെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം 13ന് മൊബൈലില്‍ വന്ന മെസേജില്‍ ക്ലിക്ക് ചെയ്തപ്പോഴാണ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തയുടെന്‍ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായെന്ന് പരാതിയില്‍ പറയുന്നു. ഫോണ്‍ ഹാക്ക് ചെയ്ത് തൈക്കടപ്പുറം സ്വദേശിയുടെ 46,000 രൂപയാണ് അജ്ഞാതന്‍ തട്ടിയെടുത്തത്. പ്രിയദര്‍ശിനി കോളനിയിലെ കെപി പവിത്രന്റെ പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആറിനാണ് ഫോണ്‍ഹാക്ക് ചെയ്ത് ഗൂഗിള്‍പേ വഴി പണം തട്ടിയെടുത്തത്. ട്രാഫിക് ചെല്ലാനുമായി ബന്ധപ്പെട്ട് വന്ന സന്ദേശത്തില്‍ ക്ലിക്ക് ചെയ്ത ചിറ്റാരിക്കാല്‍ സ്വദേശിയുടെ ഒരുലക്ഷത്തോളം രൂപയാണ് അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തത്. പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോണില്‍ വ്യാജ പരിവാഹന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് കളനാട് സ്വദേശിയുടെ കാല്‍ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു.







