കണ്ടക്ടറെ ബസില്‍ കയറി ആക്രമിച്ചു; തളങ്കരയില്‍ ബസുകള്‍ മിന്നല്‍പണിമുടക്ക് നടത്തി

കാസര്‍കോട്: തളങ്കരയില്‍ കണ്ടക്ടറെ ബസില്‍ കയറി ആക്രമിച്ചതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് -തളങ്കര റോഡില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ മിന്നല്‍പണിമുടക്ക് നടത്തി. ആക്രമണത്തില്‍ പരിക്കേറ്റ കല്ലക്കട്ട സ്വദേശി മുഹമ്മദ് സാലിഹി(36)നെ ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 8.45 വോടെ തളങ്കര മാലിക് ദീനാര്‍ ബസ് സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോഴാണ് റാഹി ഡീലക്‌സ് ബസിലെ കണ്ടക്ടര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഒരു ഓട്ടോ ഡ്രൈവറാണ് ആക്രമിച്ചതെന്ന് സാലിഹ് പറയുന്നു. സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കൈക്കു കുത്തുകയും തല്ലുകയും ചെയ്തതായി സാലിഹ് പരാതിപ്പെട്ടു. ബസ് ആളെയെടുത്ത് പോകുന്നതിനെ ചൊല്ലിയുള്ള പ്രശ്‌നമാണ് ഇവിടെ സംഘര്‍ഷത്തിന് കാരണമാകുന്നതെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും ബസ് ജീവനക്കാര്‍ക്ക് നേരെ അക്രമം നടന്നിരുന്നു. അപ്രതീക്ഷിതമായി ബസ് നിര്‍ത്തിവച്ചതോടെ വിദ്യാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരടക്കമുള്ളവര്‍ ദുരിതത്തിലായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page