വേഗം ജ്വല്ലറിയിലേക്ക് വിട്ടോളൂ; സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, ഒറ്റയടിക്ക് ഇടിഞ്ഞത് 1600 രൂപ

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 1600 രൂപ ഇന്ന് രാവിലെ കുറഞ്ഞു. 1,02,520 രൂപയാണ് പവന്‍ വില. ഒരുലക്ഷം രൂപയിലേക്ക് താഴാന്‍ ഇനി വെറും 2520 രൂപ കുറഞ്ഞാല്‍ മതി.
18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 160 രൂപ താഴ്ന്ന് 10,490 രൂപയായി. ആഗോള വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. അതേസമയം, കേരളത്തില്‍ വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. 1,04,120 രൂപയായിരുന്നു ഇന്നലെ പൊന്നിന് വില. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,015 രൂപയായിരുന്നു എങ്കില്‍ ഇന്ന് 12,815 രൂപയാണ്.
സ്വര്‍ണവില ഇനിയും ഇടിയുമെന്നാണ് വിവരം. വില കുറഞ്ഞാല്‍ അടുത്തദിനങ്ങളില്‍ പവന് 90,000 രൂപയിലെത്താന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഡോളര്‍ സൂചിക ഏറെ കാലത്തിന് ശേഷം 103 എന്ന പരിധി കടന്ന് കുതിച്ചു. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രചാരണമാണ് ഈ മാറ്റത്തിന് കാരണം. സ്വര്‍ണവില കുറയാന്‍ കാരണവും അതുതന്നെയാണ്. ക്രൂഡ് ഓയില്‍ വിലയിലും ഇടിവുണ്ടായി. ഇത് ഇന്ത്യന്‍ രൂപയുടെ മൂല്യം മെച്ചപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. ആഗോള വിപണിയില്‍ 3982 ഡോളറിലേക്ക് സ്വര്‍ണം വീണു. ജനുവരി 29നായിരുന്നു സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത്. 1,31,160 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. 2025 ഡിസംബറിലാണ് സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ കടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page