ചെറുവത്തൂര്‍: മുഴക്കോം ഗവ. യു.പി.സ്‌കൂള്‍ റിട്ട. പ്രധാനാധ്യപകന്‍
വി.വി നഗറിലെ ടിവി മാധവന്‍ (81)അന്തരിച്ചു. തിരുവാതിര ബസ് ഉടമയായിരുന്നു. വിവി സ്മാരക കലാവേദി സ്ഥാപക പ്രസിഡണ്ട് ആണ്. കയ്യൂര്‍ ഗവ.എല്‍ പി സ്‌കൂള്‍, നാലിലാംകണ്ടം ഗവ.യുപി സ്‌കൂള്‍, ഗവ.വെല്‍ഫെയര്‍ യുപി സ്‌കൂള്‍ ചെറുവത്തൂര്‍
എന്നിവിടങ്ങളില്‍ അധ്യാപകനായും ഗവ.എല്‍ പി സ്‌കൂള്‍ പെരുന്തടി, ഗവ.എല്‍ പി സ്‌കൂള്‍ കളനാട്, ഗവ.എല്‍ പി സ്‌കൂള്‍ വെള്ളാട്ട് എന്നിവിടങ്ങളില്‍ പ്രധാന അധ്യാപകനായും ജോലി ചെയ്തിരുന്നു. ദീര്‍ഘനാള്‍ നീണ്ടു നിന്ന 1973 ലെ ചരിത്ര പ്രസിദ്ധമായ അധ്യാപക സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിരുന്നു. സി.പി.എം വി.വി.നഗര്‍ ബ്രാഞ്ച് അംഗം, കെജടിഎ, കെഎസ്ടിഎ അധ്യാപക സംഘടനയുടെ ചെറുവത്തൂര്‍ സബ്ജില്ലാ ഭാരവാഹി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചെറുവത്തൂര്‍ കൊവ്വല്‍ യൂണിറ്റ് പ്രസിഡണ്ട്, പി.എന്‍ പണിക്കര്‍ സൗഹൃദ സമ്പാദ്യപദ്ധതി വി.വി നഗര്‍ യൂണിറ്റ് പ്രസിഡണ്ട്, ബസ് ഓണേഴ്‌സ് അസോസിയേഷന്‍ താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഭാര്യ: ഇ.സാവിത്രി. മക്കള്‍: സുമനേഷ്, ഷൈമ(നീലേശ്വരം). മരുമക്കള്‍: പുരുഷോത്തമന്‍ (ദുബായ്), സൗമ്യ സുമനേഷ്(അധ്യാപിക). സഹോദരങ്ങള്‍: ടി തമ്പാന്‍ (റിട്ട.അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍), പരേതരായ നാരായണി, ലക്ഷ്മി, കുഞ്ഞമ്പു(റിട്ട. പ്രധാനാപകന്‍), സാവിത്രി, ശ്രീദേവി, ശാരദ.







