പ്രണയത്തിന് തടസ്സം മകൻ; കാമുകനുമായി ചേർന്ന് 24 കാരനെ മാതാവ് കൊലപ്പെടുത്തി, പ്രതികൾ അറസ്റ്റിൽ

ബെലഗാവി: മകനെ മാതാവും കാമുകനും കൂട്ടുകാരും ചേർന്നു കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. മാതാവിന്റെ പ്രണയ ബന്ധത്തെ എതിർത്തതാണ് കൊലയ്ക്ക് കാരണമായത്. ബെലഗാവി ജില്ലയിലെ ആർടി നഗർ സ്വദേശിയായ വിജയ് നാരായൺ(24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിജയ്‌യുടെ മാതാവ് മീന നാരായൺ, കാമുകൻ രാകേഷ്, സുഹൃത്തുക്കളായ സച്ചിൻ, മനോജ്, തമന്ന, ഏക്നാഥ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്യൂട്ടി പാർലറിൽ മാനേജറായ മീനയും മഹാരാഷ്ട്ര സ്വദേശിയായ രാകേഷ് ജാമുനിയും തമ്മിൽ പ്രണയത്തിലായായിരുന്നു. രാകേഷിനെ തന്റെ ഡ്രൈവറായി മീന നിയമിച്ചിരുന്നു. എന്നാൽ ഈ ബന്ധത്തെ മകൻ വിജയ് എതിർത്തിരുന്നു. അതൊന്നും കാര്യമാക്കാതെ മീന ബന്ധം തുടരുകയായിരുന്നു. രാകേഷുമായുള്ള ബന്ധത്തിന്റെ പേരിൽ മകനും മാതാവും തമ്മിൽ ദിവസവും പ്രശ്നങ്ങൾ ആരംഭിച്ചു. ഇതോടെ മകൻ തന്റെ പ്രണയത്തിന് തടസമാകുമെന്ന് മനസിലാക്കിയ മീന അവനെ ഒഴിവാക്കാൻ തീരുമാനിച്ചു. അങ്ങനെ കർണാടക രാജ്യോത്സവ ആഘോഷം കാണാനെന്നു പറഞ്ഞ് വിജയിനെ ബെലഗാവിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് മീനയും രാകേഷും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. ഉറക്കഗുളിക വെള്ളത്തിൽ കലക്കി കുടിക്കാൻ കൊടുത്തു. മയക്കത്തിലായ വിജയിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതികൾ ഹൈവേയില വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു. എന്നാൽ മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചതോടെയാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page