കാസർകോട്: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗമായി ജില്ലയിൽ പൊലീസ് നടത്തിയ വ്യാപക മിന്നൽ പരിശോധനയിൽ 18 പേർ പിടിയിലായി. റെയ്ഡിൽ 33 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും ഇടപാടുകൾക്ക് ഉപയോഗിച്ച 30 ഓളം ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഓപ്പറേഷൻ ‘സൈ-ഹണ്ട് 5.0’ ന്റെ ഭാഗമായാണ് പൊലീസിന്റെ നടപടി. കാസർകോട്, കുമ്പള, മഞ്ചേശ്വരം എന്നീ സ്റ്റേഷൻ പരിധികളിൽ 5 വീതം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. കേസിൽ പങ്കാളികളായ കൂടുതൽ ആളുകളെ കണ്ടെത്താൻ വരും ദിവസങ്ങളിലും അന്വേഷണം ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.







