ക്യാമറാമാന്‍ മിഥുന്‍ എരവില്‍ വിവാഹിതനായി

ചെറുവത്തൂര്‍: മലയാള സിനിമയിലെ യുവ ഛായാഗ്രാഹകന്‍ മിഥുന്‍ എരവില്‍ വിവാഹിതനായി. പത്തനംതിട്ട തിരുവല്ല സ്വദേശികളായ സജി-ഷീല ദമ്പതികളുടെ മകള്‍ ശ്രുതിയാണ് വധു. വിവാഹച്ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. സിനിമാ മേഖലയിലെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും മിഥുനും ശ്രൂതിക്കും വിവാഹമംഗളാശംസകള്‍ നേര്‍ന്നു.
കാസര്‍കോട് പിലിക്കോട് സ്വദേശികളായ രഘു-രജിനി ദമ്പതികളുടെ മകനായ മിഥുന്‍ എരവില്‍ മലയാള സിനിമയില്‍ ഛായാഗ്രാഹകനെന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ തന്റേതായ ഇടം നേടിയ വ്യക്തിയാണ്. നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത കേരള സ്റ്റേറ്റ് അവാര്‍ഡ് നേടിയ ‘തരിയോട്’ എന്ന ഡോക്യുമെന്ററിയിലൂടെയാണ് മിഥുന്‍ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായ ‘വഴിയെ’യിലൂടെ ഫീച്ചര്‍ സിനിമാ രംഗത്തും ശ്രദ്ധേയനായി.
നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത കേരള സ്റ്റേറ്റ് അവാര്‍ഡ് നേടിയ ‘തരിയോട്’ എന്ന ഡോക്യുമെന്ററിയിലൂടെയാണ് മിഥുന്‍ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായ ‘വഴിയെ’യിലൂടെ ഫീച്ചര്‍ സിനിമാ രംഗത്തും ശ്രദ്ധേയനായി.
‘വഴിയെ’ എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിന് 2022-ലെ ഇന്‍ഡീ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം മിഥുന് ലഭിച്ചിരുന്നു. ‘ഡ്രെഡ്ഫുള്‍ ചാപ്‌റ്റേഴ്‌സി’ലെ പ്രവര്‍ത്തനത്തിന് 2024-ലെ റീല്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരവും മിഥുന്‍ സ്വന്തമാക്കി. സംവിധായകനായ നിര്‍മല്‍ ബേബി വര്‍ഗീസ്, നടന്മാരായ ജെഫിന്‍ ജോസഫ്, വരുണ്‍ രവീന്ദ്രന്‍, ശ്യാം സലാഷ്, അരുണ്‍ കുമാര്‍ പനയാല്‍, രഞ്ജിത്ത് രാഘവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഫോണില്‍ വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതേ, പണം പോകും’; ഫോണില്‍ വാള്‍പേപ്പര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഉളിയത്തടുക്ക സ്വദേശിയുടെ അരലക്ഷം പോയി, തൈക്കടപ്പുറം സ്വദേശിയുടെ ഫോണ്‍ ഹാക്ക് ചെയ്ത് പണം തട്ടി
അബൂബക്കര്‍ സിദ്ദീഖ് കൊലക്കേസ് പ്രതിക്കൊപ്പം ഗള്‍ഫില്‍ ജ്വല്ലറി ഉദ്ഘാടനത്തിന് സന്ദീപ് വാര്യറും എകെഎം അഷ്‌റഫും; പിടികിട്ടാപ്പുള്ളിക്കൊപ്പമുള്ള യുഡിഎഫ് നേതാക്കളുടെ ചിത്രങ്ങള്‍ പുറത്ത്
Scroll to top

You cannot copy content of this page