കാഞ്ഞങ്ങാട്: ആവിയിലെ ഭർതൃമതിയായ 29കാരിയെ കാണാതായതായി പരാതി. പള്ളിക്കര സ്വദേശിനിയും അബ്ദുള്‍ സഫാന്റെ ഭാര്യയുമായ കെ.എം ഐഷാബി (29)യെയാണ് കാണാതായത്. കഴിഞ്ഞ ഒക്ടോബര്‍ 28 മുതല്‍ ആണ് കാണാതായതെന്നു പരാതിയിൽ പറയുന്നു. ആളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഹോസ്ദുര്‍ഗ് പൊലിസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.







