ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി ബസ് ജീവനക്കാര്‍

കാസര്‍കോട്: ബസില്‍ കുഴഞ്ഞുവീണ മധ്യവയസ്‌ക്കനെ സമയോചിതമയ ഇടപെടലിലൂടെ ജീവന്‍ രക്ഷിച്ച് ബസ് ജീവനക്കാര്‍ മാതൃകയായി. കാസര്‍കോട്- ബദിയടുക്ക റൂട്ടിലോടുന്ന ദുര്‍ഗ ഗണേഷ് ബസിലെ ജീവനക്കാരാണ് രക്ഷകരായെത്തിയത്. ചെര്‍ക്കളയില്‍ നിന്നും യാത്ര തുടരുമ്പോഴാണ് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പിന്നാലെ ബോധരഹിതനായതിനെ തുടര്‍ന്ന് ഉടനെ ബസ് നിര്‍ത്തി ജീവനക്കാരും മറ്റു യാത്രക്കാരും പ്രാഥമിക ശുശ്രൂഷ നല്‍കുകയായിരുന്നു. നിറയെ യാത്രക്കാരുള്ള അതേ ബസില്‍ തന്നെ ആശുപത്രിയിലെത്തിക്കുക എന്നത് പ്രായോഗികമല്ലാത്തതിനാല്‍ മറ്റൊരു വാഹനത്തില്‍ വേഗത്തില്‍ ആസ്റ്റര്‍ മിംസില്‍ എത്തിക്കുകയായിരുന്നു. ബസിലെ ജീവനക്കാരിലൊരാളും യാത്രക്കാരനോടൊപ്പം ആശുപത്രിയില്‍ അനുഗമിച്ചു. ആശുപത്രിയിലെത്തിയ യാത്രക്കാരന്‍ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഫോണില്‍ വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതേ, പണം പോകും’; ഫോണില്‍ വാള്‍പേപ്പര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഉളിയത്തടുക്ക സ്വദേശിയുടെ അരലക്ഷം പോയി, തൈക്കടപ്പുറം സ്വദേശിയുടെ ഫോണ്‍ ഹാക്ക് ചെയ്ത് പണം തട്ടി
Scroll to top

You cannot copy content of this page