കുമ്പള: ഇച്ചിലങ്കോട് പച്ചമ്പളം ബാവ ഫഖീര്‍ മഖാം ഉറൂസ് നവംബര്‍ 15 മുതല്‍ 29 വരെ വിവിധ പരിപാടികളോടെ നടക്കും. ഞായറാഴ്ച വൈകുന്നേരം 4 ന് ഉറൂസിന് തുടക്കം കുറിക്കും.
കുമ്പോല്‍ കെ.എസ് ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തില്‍
ഇച്ചിലങ്കോട് മാലിക് ദീനാര്‍ ജുമാമസ്ജിദ് പ്രസിഡന്റ് അന്‍സാര്‍ ശെറൂല്‍ പതാക ഉയര്‍ത്തും.
രാത്രി 8 ന് കുമ്പോല്‍ കെ.എസ്. ജഅഫര്‍ സാദിഖ് തങ്ങള്‍ ഉറൂസ് പരിപാടി ഉദ്ഘാടനം ചെയ്യും.
സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി അധ്യക്ഷത വഹിക്കും. ജഅഫര്‍ ബുസ്താനി കുണിയ സ്വാഗതം പറയും. ഇസ്മായില്‍ സഖാഫി മഖാം സിയാറത്തിന് നേതൃത്വം നല്‍കും. മുഹമ്മദ് ത്വാഹിര്‍ സഖാഫി അല്‍വാരിസ് മുഖ്യപ്രഭാഷണം നടത്തും. എ.കെ.എം അഷ്‌റഫ് എം.എല്‍.എ സംബന്ധിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രമുഖ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ മതപ്രഭാഷണങ്ങള്‍, സ്വലാത്ത് മജ്ലിസ്, ആത്മീയ സംഗമങ്ങള്‍ തുടങ്ങിയവ നടക്കും.
19 ന് വൈകിട്ട് മൂന്ന് മണിക്ക് സ്വലാത്ത് മജ്‌ലിസ് അബ്ദുല്‍ റഹ്‌മാന്‍ മഷൂദ് അല്‍ ബുഖാരി കൂറ,
നവംബര്‍ 26ന് സ്വലാത്ത് മജ്ലിസ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുങ്കൈ,
നൂറേ അജ്മീര്‍ ആത്മീയ സംഗമം വലിയുദ്ധീന്‍ ഫൈസി വാഴക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട് പ്രഭാഷണം നടത്തും.
28 ന് രാത്രി 7 മണിക്ക് സമാപന സമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍സാര്‍ ശെറൂല്‍ അധ്യക്ഷനാകും.
പൊയനാട് ഉസ്താദ് കൂട്ടു പ്രാര്‍ത്ഥന നടത്തും. ഹാഫിസ് സിറാജുദ്ധീന്‍ അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. 29 ന് രാവിലെ സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ മൗലീദ് പാരായണത്തിന് നേതൃത്വം നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ ഇച്ചിലങ്കോട് മാലിക് ദീനാര്‍ ഖത്തീബ് ജഅ്ഫര്‍ ബുസ്താനി കുണിയ, ഉറൂസ് കമ്മിറ്റി കണ്‍വീനര്‍ അസീസ് ടിമ്പര്‍, ഇച്ചിലങ്കോട് മാലിക് ദീനാര്‍ ജമാഅത്ത് സെക്രട്ടറി മുഹമ്മദ് പൂനെ, വൈസ് പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി ഹാജി പള്ളിക്കുന്ന്, ട്രഷറര്‍ മജീദ് പച്ചമ്പള, പബ്ലിസിറ്റി കണ്‍വീനര്‍ ജസീല്‍ ഹുബ്ബള്ളി എന്നിവര്‍ സംബന്ധിച്ചു.







