കാസര്‍കോട്: 24 കാരിയെ കൊല്ലങ്കാനയിലെ ക്വാര്‍ട്ടേഴ്സിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേള ചര്‍ളടുക്കം സ്വദേശി അബ്ദുല്‍ റസാഖിന്റെ മകള്‍ ആയിഷത്ത് ജസീല(24) ആണ് മരിച്ചത്. മാതാവ് ആമിനയും യുവതിയും കുഞ്ഞും മാത്രമാണ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് യുവതിയെ മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തും. മൂന്നുവയസുള്ള ഫല്വയാണ് മകള്‍. സഹോദരങ്ങള്‍: നാസില, ഫര്‍ഹാന, ബിഷര്‍, സൈന്‍.







