ഉജ്ജ്വലബാല്യം പുരസ്‌കാരം പ്രഖ്യാപിച്ചു; ജില്ലയില്‍ മൂന്ന് പ്രതിഭകള്‍ക്ക് നേട്ടം

കാസര്‍കോട്: വിവിധ മേഖലകളില്‍ കഴിവും മികവും തെളിയിച്ച സംസ്ഥാനത്തെ പ്രതിഭകള്‍ക്കുള്ള ഉജ്ജ്വലബാല്യം പുരസ്‌കാരം 2025 പ്രഖ്യാപിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹിക പ്രവര്‍ത്തനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ മികവ് തെളിയിച്ച 52 പ്രതിഭകളാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ജില്ലയില്‍നിന്ന് മൂന്ന് പ്രതിഭകള്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. ആറു മുതല്‍ 11 വയസുവരെയുള്ള കുട്ടികളുടെ പൊതുവിഭാഗത്തില്‍ വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോണ്‍വെന്റ് സ്‌കൂളിലെ എയ്ബല്‍ ജിന്‍സ് പുരസ്‌കാരത്തിന് അര്‍ഹനായി. 12 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളുടെ പൊതുവിഭാഗത്തില്‍ കുണിയ എമിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മുഹമ്മദ് ബീന്‍ മൊയിദീനും ഭിന്നശേഷി വിഭാഗത്തില്‍ കാസര്‍കോട് ജി.എച്ച്.എസ്.എസിലെ കെ. മുസ്തഫയും പുരസ്‌കാരത്തിന് അര്‍ഹരായി. ഓരോ കുട്ടിക്കും 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ശിശുദിനത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ശിശുദിനാഘോഷ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page