കാസര്‍കോട്: വീട്ടില്‍ കുഴഞ്ഞുവീണ ക്ഷേത്രത്തിലെ സ്ഥാനികന്‍ ആശുപത്രിയില്‍ ചികില്‍സക്കിടെ മരിച്ചു. മഞ്ചേശ്വരം കനില ഭഗവതീക്ഷേത്രത്തിലെ ഗുരിക്കാരനും ബഡാജെ ചൗക്കി സ്വദേശിയുമായ ആനന്ദ ഗുരിക്കാര(70) ആണ് മരിച്ചത്. ഞായറാഴ്ചയാണ് വീട്ടില്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബുധനാഴ്ച മരണപ്പെട്ടു. കഴിഞ്ഞ 23 വര്‍ഷമായി കനില ഭഗവതീ ക്ഷേത്രത്തിലെ ഗുരിക്കാരനാണ്. ഹൊസങ്കടി റെയില്‍വേ ഗേറ്റിന് സമീപം പെട്ടിക്കട നടത്തിവന്നിരുന്നു. ഏറെ കാലം കാരവല്‍ ദിനപത്ര ഏജന്റായും പ്രവര്‍ത്തിച്ചിരുന്നു. വസന്തിയാണ് ഭാര്യ. സച്ചിന്‍, ചേതന്‍, ശരണ്‍ എന്നിവരാണ് മക്കള്‍. മരുമകള്‍: രൂപിക. സഹോദരി വിമല.







