വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കരിന്തളം പുതുക്കുന്നിലെ യുവാവ് മരിച്ചു

നീലേശ്വരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെല്ലിയടുക്കം പുതുക്കുന്നിലെ പരേതനായ പള്ളിപ്പുറം ചന്ദ്രന്റെയും ദേവകിയുടെയും ഏക മകന്‍ വിപിന്‍ ചന്ദ്രന്‍ (28) ആണ് മരിച്ചത്. അവിവാഹിതനാണ്. കൂത്തുപറമ്പിലെ സന്തോഷ് വെഡിങ് സെന്ററിലെ ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ കൂത്തുപറമ്പില്‍നിന്ന് മട്ടന്നൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെ വിപിന്‍ ചന്ദ്രന്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ പരിസരവാസികള്‍ ചേര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ബന്ധുക്കളെത്തി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് വ്യാഴാഴ്ച മരണം സംഭവിച്ചത്. സംസ്‌കാരം വൈകുന്നേരം 4.30ന് വീട്ടുവളപ്പില്‍ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page