സംസ്ഥാനതല അടന്തക്കൂറ് മത്സരം ശനിയാഴ്ച കുട്ടമത്ത് ഭഗവതി ക്ഷേത്രത്തില്‍; 10 ടീമുകള്‍ മല്‍സരിക്കും

ചെറുവത്തൂര്‍: ക്ഷേത്ര വാദ്യകലാകാരന്‍മാരുടെ കൂട്ടായ്മയായ പ്രണവം ക്ഷേത്ര വാദ്യ കലാവേദിയുടെ നേതൃത്വത്തില്‍ 14 ന് കുട്ടമത്ത് ഭഗവതി ക്ഷേത്രത്തില്‍ സംസ്ഥാനതല അടന്തക്കൂറ് മത്സരം സംഘടിപ്പിക്കും.
വിളംബര ഘോഷയാത്ര വെള്ളിയാഴ്ച വൈകീട്ട് 4.30 ന് ചെറുവത്തൂര്‍ ടൗണില്‍ നടക്കും. ദീപപ്രോജ്വലനം കുട്ടമത്ത് ഭഗവതി ക്ഷേത്രം തന്ത്രി കുന്നം മുരളീകൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിക്കും. തുടര്‍ന്ന് അനുഗ്രഹഭാഷണം നടത്തും. ഔപചാരിക ഉദ്ഘാടനം വാദ്യരത്‌നം മഡിയന്‍ രാധാകൃഷ്ണ മാരാര്‍ നിര്‍വഹിക്കും. തൃശൂര്‍ അന്നമനട പരമേശ്വരമാരാര്‍ സ്മാരക ട്രസ്റ്റ് ഡയറക്ടര്‍ കൊടകര രമേഷ് മുഖ്യാതിഥിയാകും. കലാവേദി പ്രസിഡന്റ് ജയരാമ മാരാര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പത്തോളം ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും.
സമാപന സമ്മേളനം വൈകിട്ട് മൂന്നിന് ചെറുതാഴം ചന്ദ്രന്‍ മാരാര്‍ ഉദ്ഘാടനം ചെയ്യും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജു മുഖ്യഭാഷണം നടത്തും.
ഈ വര്‍ഷം പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിക്കും.
അടന്തക്കൂറ് മത്സരത്തിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 10,111 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 7,111 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 5,111 രൂപയും സമ്മാനമായി ലഭിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ വാദ്യകലാവേദി പ്രസിഡണ്ട് ജയരാമ മാരാര്‍, സുകുമാരന്‍ കുട്ടമത്ത്, ദാമോദരമാരാര്‍, പിവി രാമകൃഷ്ണന്‍ മാരാര്‍, ചെറുവത്തൂര്‍ വിനോദ്, ഉദിനൂര്‍ മണികണ്ഠന്‍ മാരാര്‍ എന്നിവര്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page