സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടു; കൊടുത്ത പണം തിരികെ ചോദിച്ചപ്പോൾ മോർഫ് ചെയ്ത ഫോട്ടോ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുമെന്ന് യുവതിക്ക് ഭീഷണി; മിമിക്രി ആർട്ടിസ്റ്റ് അറസ്റ്റിൽ

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്നു പണംതട്ടിയെടുത്ത മിമിക്രി കലാകാരനായ തൃശൂർ സ്വദേശി അറസ്റ്റിൽ. അരനാട്ടുകര ഒളരിക്കര പുല്ലഴി വെങ്കിടങ്ങ് ഹൗസിൽ സതീഷ് ഒളരിയെന്ന വി.ബി.സതീഷ് (47) ആണ് അറസ്റ്റിലായത്. പ്രതിയുടെ സഹോദരിക്കെതിരെയും കേസുണ്ടെന്നും പൊലീസ് പറഞ്ഞു. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയങ്ങളിൽ പല തവണയായി 1.25 ലക്ഷം രൂപ യുപിഐ വഴി വാങ്ങിയെന്നാണ് യുവതിയുടെ പരാതി. 20,300 രൂപയുടെ ഇലക്ട്രോണിക്സ് മുതലും വിമാനടിക്കറ്റ് എടുത്ത വകയിൽ 20,400 രൂപയും തട്ടിയെടുത്തുവെന്നു പൊലീസ് പറഞ്ഞു. കൊടുത്ത പണം തിരികെ ചോദിച്ചപ്പോൾ മോർഫ് ചെയ്ത ചിത്രം ബന്ധുക്കൾക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിലും അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഇയാളുടെ സഹോദരിയായ രണ്ടാം പ്രതി വാട്സാപ്പിൽ വോയിസ് മെസ്സേജ് അയച്ച് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ. കെ. ഹേമന്ത്കുമാർ, എസ്. കൃഷ്ണകുമാർ, എസ്.സി.പി.ഒ. വിനയകുമാർ, സി.പി.ഒ. രെജിൻ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബലാത്സംഗം, പോക്സോ, വിസ തട്ടിപ്പ് ഉൾപ്പെടെ പത്തിലധികം കേസുകളിൽ പിടികിട്ടാപ്പുള്ളി; ഒളിവിൽ കഴിയവേ ഉപയോഗിച്ചത് 26 ഓളം മൊബൈൽ നമ്പറുകൾ; കാടങ്കോട് സ്വദേശി മുത്തലീബ് മൈസൂരുവിൽ പിടിയിൽ
Scroll to top

You cannot copy content of this page