ബൈക്കിന് പിന്നില്‍ ബൈക്കിടിച്ച് അപകടം; ബിസി റോഡ് ഫ്‌ലൈഓവറില്‍ നിന്ന് ബൈക്ക് യാത്രക്കാരന്‍ 40 താഴ്ചയുള്ള സര്‍വീസ് റോഡിലേക്ക് വീണു, അല്‍ഭുത രക്ഷ

ബണ്ട്വാള്‍: ബിസി റോഡ് ഫ്‌ലൈഓവറില്‍ ബൈക്കിന് പിന്നില്‍ മറ്റൊരു ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് യാത്രികന്‍ 40 അടി താഴ്ചയുള്ള സര്‍വീസ് റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. വീഴ്ചയില്‍ നെഞ്ച്, ഇടത് തോള്‍, വയറ്, പുറം, അരക്കെട്ട് എന്നീ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റു. യാത്രക്കാരന്‍ അവ്നീല്‍ സാവിയോ ഡിസൂസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അപകട സമയം സര്‍വീസ് റോഡില്‍ മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതും യുവാവ് ഹെല്‍മെറ്റ് ധരിച്ചിരുന്നതും വലിയൊരു ദുരന്തം ഒഴിവായി. ഇടിച്ച ബൈക്ക് യാത്രക്കാരന്‍ ദിയ കോത്താരിക്ക്
നിസാര പരിക്ക് മാത്രമേ പറ്റിയുള്ളൂ. സംഭവത്തില്‍ ഇയാള്‍ക്കെതിരെ ബണ്ട്വാള്‍ ട്രാഫിക് പൊലീസ് അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page