പ്രിയദര്‍ശിനി ബസില്‍ കയറിയ വയോധികയുടെ മൂന്നുപവന്‍ സ്വര്‍ണമാല തിരക്കിനിടെ കവര്‍ന്നു

കാഞ്ഞങ്ങാട്: പ്രിയദര്‍ശിനി ബസില്‍ കയറിയ വയോധികയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നുപവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്തതായി പരാതി. കോട്ടച്ചേരി പുതിയവളപ്പില്‍ തമ്പായി(77)യുടെ മാലയാണ് കവര്‍ന്നത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ചെറുവത്തൂരില്‍ നിന്ന് കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസില്‍ കാഞ്ഞങ്ങാട്ടേയ്ക്ക് ഇവര്‍ യാത്രചെയ്തിരുന്നു. ബസ് കാഞ്ഞങ്ങാട് എത്തിയപ്പോള്‍ ഇറങ്ങാന്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. അതിനിടെയാണ് ആരോ മാല പൊട്ടിച്ചെടുത്തതെന്ന് തമ്പായിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട് നഗരത്തിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page