ഫുജൈറയിലെ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം; കണ്ണീരോടെ നാട്

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍ പെട്ടത്. മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടില്‍പ്പാറ സിദ്ധിഖിന്റെ മക്കളായ മുഹമ്മദ് അസ്മില്‍ (21), മിസ്ന ജുബിന്‍ (21), സിദ്ധിഖിന്റെ മകള്‍ ഫര്‍സാനയുടെ മകനായ മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ കുടുംബത്തിലെ ഏഴ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് അപകടം.
ഫുജൈറയിലെ ഇവാ കഫറ്റീരിയ നടത്തുന്ന സിദ്ധീഖ് ചികിത്സക്കായി നാട്ടിലെത്തിയിരുന്നു. ഭാര്യക്കും മക്കള്‍ക്കുമൊപ്പം തിങ്കളാഴ്ചയാണ് മടങ്ങിയത്. സിദ്ധീഖിനെ കാണാനെത്തിയ എത്തിയ ഭാര്യയുടെ അനിയത്തിയുടെ മകളെ തിരിച്ചു കൊണ്ടാക്കാന്‍ പോകുമ്പോഴാണ് അപകടം.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. സിദ്ദിഖിന്റെ ഭാര്യയും മൂത്ത മകളും അവരുടെ രണ്ടു കുട്ടികളും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page