ചാർജ്ജിന് വെച്ച ലാപ് ടോപ് പൊട്ടിത്തെറിച്ചു; വീടിന് തീ പിടിച്ചു, സ്വീകരണ മുറിയിലെ ഫർണിച്ചറുകൾ കത്തി

പയ്യന്നൂർ: ചാർജ്ജിന് വെച്ച ലാപ് ടോപ് പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു. സ്വീകരണ മുറി കത്തി നശിച്ചു. അന്നൂർ ശാന്തിഗ്രാം
കിസ്സാൻ കൊവ്വൽ റോഡിലെ വി പി പ്രസന്നകുമാറിന്റേയും. ഉഷയുടേയും വീടിനാണ് തീ പിടിച്ചത്. ചാർജ്ജ് ചെയ്യാൻ വെച്ച ലാപ്ടോപ്പ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് കരുതുന്നു. വ്യാഴാഴ്ചഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഹാളിലെ സോഫയിൽ ലാപ്‌ടോപ്പ് ചാർജ് ചെയ്യാൻ വെച്ച ശേഷം പ്രസന്നകുമാറും ഭാര്യയും വീട് പൂട്ടി പുറത്തേക്ക് പോയതായിരുന്നു. അപകടസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
അരമണിക്കൂറിന് ശേഷം ഇവർ തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അയൽവാസികളെ വിവരമറിയിക്കുകയും, തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം തീ പൂർണ്ണമായും അണയ്ക്കുകയുമായിരുന്നു.
വീടിനുള്ളിലെ സോഫ സെറ്റ് പൂർണ്ണമായും കത്തിനശിച്ചിരുന്നു. വീടിൻ്റെ ചുമരുകൾക്കും വിള്ളലേറ്റിട്ടുണ്ട്. കുടുംബാംഗങ്ങൾ പുറത്തായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബലാത്സംഗം, പോക്സോ, വിസ തട്ടിപ്പ് ഉൾപ്പെടെ പത്തിലധികം കേസുകളിൽ പിടികിട്ടാപ്പുള്ളി; ഒളിവിൽ കഴിയവേ ഉപയോഗിച്ചത് 26 ഓളം മൊബൈൽ നമ്പറുകൾ; കാടങ്കോട് സ്വദേശി മുത്തലീബ് മൈസൂരുവിൽ പിടിയിൽ
Scroll to top

You cannot copy content of this page