മത്സ്യസമ്പത്ത് വർധിക്കണം ; കാസർകോട് കോയിപ്പാടിയിൽ സമുദ്രപൂജ നടത്തി വിശ്വാസികൾ

കാസർകോട് :  തീരദേശത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും അഭിവൃദ്ധിക്കും സമൃദ്ധിക്കും കുമ്പള വീരവിട്‌ള ക്ഷേത്ര സമിതി  കോയിപ്പാടി കടപ്പുറത്തു സമുദ്ര പൂജ നടത്തി. പൂജയോടനുബന്ധിച്ച് സമുദ്രത്തിനു ക്ഷീരാർപ്പണം നടത്തി. തുടർന്ന് നാളികേര സമര്‍പ്പണവും കുങ്കുമാര്‍ച്ചനയും ചെയ്‌തു. കുമ്പള വീരവിട്‌ള ക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍  ബുധനാഴ്ച വൈകിട്ടായിരുന്നു ചടങ്ങ്‌. സമുദ്രതീരത്ത്‌ നടത്തിയ ചടങ്ങുകൾക്ക്  ക്ഷേത്രം തന്ത്രിയാണ് നേതൃത്വം നൽകിയത്.  പൂജയിലും  പ്രാര്‍ത്ഥനയിലും പങ്കെടുക്കാൻ ഭക്തരും എത്തി. ഭക്തര്‍ക്കൊപ്പം തന്ത്രി  നിവേദ്യം സമുദ്രത്തിലര്‍പ്പിച്ചു. ശാന്തമായ കടലിനും സുരക്ഷിതമായി മത്സ്യബന്ധനം നടക്കാനും, മത്സ്യസമ്പത്ത് ധാരാളം …

പിതാവിന്റെ മരണത്തെ തുടര്‍ന്ന് നാട്ടിലെത്തിയ പ്രവാസി യുവാവ് അസുഖം മൂലം മരിച്ചു

കാഞ്ഞങ്ങാട്: പിതാവിന്റെ മരണത്തെ തുടര്‍ന്ന് നാട്ടിലെത്തിയ പ്രവാസി യുവാവ് അസുഖം മൂലം മരിച്ചു. ഹൊസ്ദുര്‍ഗ്ഗ് ബത്തേരിക്കല്‍ കടപ്പുറത്തെ ഷിബു (42) വാണ് മരിച്ചത്. ഷിബുവിന്റെ പിതാവ് ഇക്കഴിഞ്ഞ ജുലായ് 11 ന് മരിച്ചിരുന്നു. നാട്ടിലെത്തിയ ഷിബുവിന് പിന്നീട് പ്രമേഹം ബാധിച്ചിരുന്നു. രോഗം മൂര്‍ഛിച്ചതോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് മരണം സംഭവിച്ചത് കനകയാണ് മാതാവ്. ഭാര്യ: നമിത. മകള്‍: പൊന്നു. സഹോദരങ്ങള്‍: ഷൈജു, സൈജു.

ഓണാഘോഷത്തിനിടെ കാറിടിച്ച് പരിക്കേറ്റ 11 കാരി മരിച്ചു

മംഗളൂരു: ഓണാഘോഷ പരിപാടിക്കിടയില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരണത്തിനു കീഴടങ്ങി. ശ്രീകണ്ഠാപുരം നഗര സഭയിലെ താല്‍ക്കാലിക ജീവനക്കാരന്‍ ഹരിയുടെ മകളും ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ദൃശ്യ ഹരി(11)യാണ് മരിച്ചത്. ഉത്രാട ദിവസമാണ് അപകടം. വീടിനു സമീപത്തു നടന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ദൃശ്യ. പരിപാടിയുടെ ഇടവേളയില്‍ റോഡരികിലേക്ക് മാറി നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ അമിത വേഗതയിലെത്തിയ കാറിടിച്ച് തെറുപ്പിക്കുകയായിരുന്നു.

ഓണാഘോഷ പരിപാടിക്കിടേ കുടിച്ചു പൂസായി; തിരക്കിനിടെ 22 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; 60 കാരനെ സംഘാടകര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

െ തിരുവല്ല: തിരുവല്ലയിലെ പരുമലയില്‍ ഓണാഘോഷ പരിപാടിയ്ക്കിടെ 22 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 60 കാരനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പരുമല പ്ലാമൂട്ടില്‍ വീട്ടില്‍ പി.കെ സാബു ആണ് അറസ്റ്റിലായത്. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിക്ക് സമീപം ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ഓണദിവസം വൈകിട്ടോടെ ആയിരുന്നു സംഭവം. ഓണാഘോഷ പരിപാടിക്ക് ഇടെയുണ്ടായ തിക്കിലും തിരക്കിലും മദ്യപിച്ച് ലക്കുകെട്ട ഇയാള്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് സംഘാടകര്‍ ചേര്‍ന്ന് തടഞ്ഞുവെച്ച പ്രതിയെ …

ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന; പത്തുദിവസത്തിനിടേ വിറ്റഴിച്ചത് 757 കോടിയുടെ മദ്യം

തിരുവനന്തപുരം: ഓണക്കാലത്ത് മുന്‍വര്‍ഷങ്ങളെ തള്ളി ഇക്കുറി റെക്കോര്‍ഡ് മദ്യവില്‍പ്പന. അവിട്ടം വരെ കഴിഞ്ഞ പത്ത് ദിവസം കൊണ്ട് 757 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷം 700 കോടിയുടെ മദ്യമാണ് ഇക്കാലയളവില്‍ ബെവ്കോ ഔട്ട്‌ലെറ്റുകളില്‍ നിന്നും വിറ്റഴിച്ചത്. അവിട്ടം ദിനമായ ഇന്നലെ ബെവ്‌കോ വിറ്റത് 91 കോടി രൂപയുടെ മദ്യമാണ്. മലപ്പുറം തിരൂരിലെ ഔട്ട്ലെറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. പത്ത് ദിവസത്തിനിടെ ഇവിടെ 7 കോടിയുടെ മദ്യം വിറ്റിട്ടുണ്ട്. ഓണക്കാലത്തെ മദ്യവില്‍പ്പനയിലൂടെ സര്‍ക്കാരിലേക്കെത്തിയത് 675 കോടിയുടെ …

ബസ് യാത്രക്കിടെ ചര്‍ദ്ദി അനുഭവപ്പെട്ടു; ജനലിലൂടെ തല പുറത്തേക്കിട്ട യുവതിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി : ബസ്സ് യാത്രയ്ക്കിടെ ഛര്‍ദ്ദിക്കാനായി ജനലിലൂടെ തല പുറത്തേക്കിട്ട യുവതി ബസിനെ മറികടന്നെത്തിയ വാഹനമിടിച്ച് മരിച്ചു. ഉത്തര്‍പ്രദേശിലെ പ്രതാപ് ഗഢില്‍ നിന്നുള്ള ബബ്ലി കുമാരി (20) യാണ് അതിദാരുണമായി മരണപ്പെട്ടത്. ഔട്ടര്‍ ഡല്‍ഹിയിലെ നരേലയിലാണ് സംഭവം. രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ക്കായി സഹോദരന്‍ സന്ദീപിനെ കാണാന്‍ ലുധിയാനയിലേക്ക് പോകുകയായിരുന്നു ബബ്ലി കുമാരി. യുവതിയുടെ സഹോദരിയും ഭര്‍ത്താവും മൂന്ന് കുട്ടികള്‍ക്കുമൊപ്പമായിരുന്നു ഇവര്‍ ലുധിയാനയിലേക്ക് പോയത്. ഹരിയാന റോഡ്വേയ്സ് ബസില്‍ യാത്ര ചെയ്യവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഛര്‍ദിക്കാനായി തലപുറത്തേക്കിട്ടപ്പോഴാണ് അപകടം. …

കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; ആരോപണവിധേയനായ എസ് ഐയുടെ കുടുംബത്തിന് നേരെ വധഭീഷണി; സിസിടിവി ദൃശ്യം പുറത്ത്

കാസര്‍കോട്: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ എസ് ഐയുടെ കുടുംബത്തിന് നേരെ വധഭീഷണി. കുമ്പള എസ്.എച്ച് ഒ രഞ്ജിത്തിന്റെ കുടുംബത്തിന് നേരെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ഭീഷണി മുഴക്കിയത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടിന്ന് മുന്നിലെത്തി ഭീഷണി മുഴക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. രഞ്ജിത്തിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘം വീടിന് സമീപം എത്തുമ്പോള്‍ രഞ്ജിത്ത് വീട്ടില്‍ ഇല്ലായിരുന്നു. സമാധാനത്തോടെ ഇവിടെ താമസിക്കാന്‍ അനുവദിക്കില്ലെന്നും മകനെ കൊലപ്പെടുത്തുമെന്നും …

തിരുവോണ ദിവസം ബി.എം.എസ് നേതാവിൻ്റെ ഓട്ടോറിക്ഷ കത്തിച്ച സംഭവം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കണ്ണൂർ: തലശ്ശേരി പാനൂർ പെരിങ്ങത്തൂരിൽ ബിഎംഎസ് നേതാവിന്റെ ഓട്ടോ തീവെച്ചു നശിപ്പിച്ച സംഭവത്തിൽ ചൊക്ളി പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.സംഭവത്തിന് പിന്നിൽ സി.പി. എം പ്രവർത്തകരാണെന്ന ആരോപണ ബി.ജെ.പി, ബി. എം. എസ് നേതാക്കൾ രംഗത്തെത്തി. പെരിങ്ങത്തൂരിലെ 18-ാം വാർഡിൽ ഗുരുജി മുക്കിന് സമീപം അക്കരാമ്മൽ അരുകുനിയിൽ മനോജിന്റെ ഓട്ടോറിക്ഷയാണ് തിരുവോണ ദിവസം തീവെച്ച് നശിപ്പിക്കപ്പെട്ടത്.എകെ.മനോജ് ബിഎംഎസ് പാനൂർ നഗരസഭാ കമ്മിറ്റി പ്രസിഡന്റാണ്. ഉറങ്ങിക്കിടക്കുകയായിരുന്ന മനോജിന്റെ കുടുംബം കനത്ത പുക മുറിയിലേക്ക് അടിച്ചു കയറിയപ്പോഴാണ് വിവരമറിഞ്ഞത്. മനോജിന്റെ …

സച്ചിൻ സാവന്തുമായി ബന്ധം: നടി നവ്യ നായരെ മുംബൈയിൽ വച്ച് ഇ ഡി ചോദ്യം ചെയ്തു

മുംബൈ: ഐആർഎസ് ഉദ്യോഗസ്ഥനുമായി ബന്ധമുള്ളതിന്റെ പേരിൽനടി നവ്യ നായരെ ചോദ്യം ചെയ്ത് ഇ ഡി. മുംബൈയിലാണ് ചോദ്യം ചെയ്തത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ എന്നാണ് വിവരം. കൊച്ചിയിൽ പോയി പലവട്ടം നടിയെ കണ്ടിട്ടുണ്ടെന്നും ആഭരണങ്ങളടക്കം സമ്മാനമായി നൽകിയിട്ടുണ്ടെന്നുമാണ് ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്ദ് ഇഡിയ്ക്ക് മൊഴി നൽകിയത്. ഇക്കാര്യത്തിൽ ഇഡി നടിയോട് വിവരങ്ങൾ തേടിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.എന്നാൽ മുംബൈയിൽ തന്‍റെ റെഡിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാരൻ എന്നത് …

വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മംഗളൂരു: കർണാടക കുടക് ജില്ല ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസറെ മടിക്കേരിയിൽ വനംവകുപ്പിന്‍റെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാണ്ട്യ സ്വദേശി ജി.സി. രശ്മിയാണ് (27) മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് മരണമെന്ന് മടിക്കേരി ടൗൺ പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് മൃതദേഹം കണ്ടത്. മരണ കാരണം അറിവായിട്ടില്ല.മൃതദേഹം മടിക്കേരി ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. രണ്ടു വര്‍ഷമായി വനം വകുപ്പിന്റെ റിസര്‍ച്ച് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു രശ്മി.

അധ്യാപകര്‍ ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോയാല്‍ പിടിച്ചെടുക്കും; സര്‍ക്കാര്‍ പറയുന്ന കാര്യമിതാണ്

ഹൈദരാബാദ്: അധ്യാപകര്‍ ക്ലാസ് മുറിയില്‍ ഇനി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ആന്ധ്ര സര്‍ക്കാര്‍. ക്ലാസ് മുറിക്കുള്ളില്‍ അധ്യാപകര്‍ സെല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധ തിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അധ്യാപകര്‍ എപ്പോഴും ഉപയോഗിച്ചില്ലെങ്കിലും ക്ലാസിനുള്ളില്‍ ഫോണുമായി വരുമ്പോള്‍ കുട്ടികള്‍ക്ക് ശ്രദ്ധയോടെ ക്ലാസിലിരിക്കാന്‍ കഴിയില്ലെന്ന യുനെസ്‌കോയുടെ 2023 ലെ ഗ്ലോബല്‍ എജ്യുക്കേഷണല്‍ മോണിറ്ററിങ് റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. മൂന്നാം തവണയും അധ്യാപകന്‍ മൊബൈല്‍ ഫോണ്‍ പോളിസി ലംഘിച്ചാല്‍ ഫോണ്‍ പിടിച്ചെടുത്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് …

കേരളത്തിന് ഓണ സമ്മാനം; രണ്ടാമത് വന്ദേ ഭാരത് അനുവദിച്ച് റെയിൽവേ; വരുന്നത് പുതിയ ഡിസൈനിലുള്ള ട്രയിൻ

പാലക്കാട്: കേരളത്തിന്  ഓണസമ്മാനമായി രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ പാലക്കാട് ഡിവിഷന് അനുവദിച്ചു.  ആദ്യമുണ്ടായിരുന്ന വെള്ളക്ക് പകരം  പുതിയ ഡിസൈനോട്  കൂടിയ വന്ദേഭാരതിന്റെ ആദ്യ റേക്കാണ് അനുവദിച്ചത്. എട്ട് കോച്ചുകളുള്ള ട്രെയിൻ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് ദക്ഷിണ റെയിൽവേയ്ക്ക് കൈമാറും. പാലക്കാട് ഡിവിഷനാണ് ഈ റേക്ക് അനുവദിച്ചിരിക്കുന്നത്. പാലക്കാട് നിന്ന്  മംഗലാപുരത്തേക്കാണ് ട്രയിൻ  കൊണ്ടുപോകുക. മംഗലാപുരത്തുനിന്ന് ഗോവ, എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂർ എന്നീ റൂട്ടുകളിൽ ഒന്നാണ് പരിഗണിക്കുന്നത്. ദക്ഷിണ റെയിൽവേ ബോർഡ് ആണ് റൂട്ട് തീരുമാനിക്കുക. കണക്കുകളനുസരിച്ച് …

ഓണം അവധി ആഘോഷിക്കാന്‍ ബന്ധുവീട്ടില്‍ എത്തി; കുളത്തില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ മൂന്നു യുവതികള്‍ മുങ്ങിമരിച്ചു

പാലക്കാട്: ഓണം അവധി ആഘോഷിക്കാന്‍ ബന്ധുവീട്ടില്‍ വിരുന്നെത്തിയവര്‍ മുങ്ങിമരിച്ചു. മണ്ണാക്കാട് ഭീമനാടാണ് സംഭവം. റംഷീന (23) നാഷിദ (26) റിന്‍ഷി (18) എന്നിവരാണ് മരിച്ചത്. ഭീമനാട് റിന്‍ഷിയുടെ വീട്ടിലേക്കാണ് ബന്ധുക്കളും സഹോദരങ്ങളുമായ റംഷീനയും നാഷിദയും എത്തിയത്. ഇവര്‍ പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ ഒരാള്‍ വെള്ളത്തില്‍ മുങ്ങിത്താണു. ഇയാളെ രക്ഷിക്കാനായി മറ്റ് രണ്ട് പേരും വെള്ളത്തിലേക്ക് ചാടി. ഇതോടെ മൂന്ന് പേരും അപകടത്തില്‍ പെട്ടു. പിതാവ് നോക്കി നില്‍ക്കെയായിരുന്നു അപകടം. സമീപത്തെ പാടത്ത് പണി എടുക്കുകയായിരുന്ന അതിഥി തൊഴിലാളിയാണ് …

കാണാതായ ടാക്‌സി ഡ്രൈവര്‍ മരിച്ച നിലയില്‍

കാസർകോട്: : കാണാതായ മുന്‍ ടാക്‌സി ഡ്രൈവറെ മംഗ്‌ളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം ബങ്കളത്തെ ഷംസുദ്ദീന്‍ (50) അണ്‌ മരിച്ചത്‌. ഏതാനും ദിവസം മുമ്പ്‌ കാണാതായ ഷംസുദ്ദീനെ കടവരാന്തയിലാണ്‌ മരിച്ച നിലയില്‍ കാണപ്പെട്ടത്‌. ഭാര്യ: സുഹറ, മക്കള്‍: സിയാദ്‌, ഹാദിയ, മുഫീദ്‌

ഓടുന്ന ബസില്‍ നിന്ന് തെറിച്ചു വീണ് കണ്ടക്ടര്‍ മരിച്ചു

മംഗളൂരു: ഓടുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് സ്വകാര്യ ബസ് കണ്ടക്ടര്‍ മരിച്ചു. സൂറത്ത്കല്‍ തടമ്പയല്‍ സ്വദേശി ഗുരു (23) ആണ് മരിച്ചത്. മംഗളാദേവിയില്‍ നിന്ന് കാട്ടിപ്പള്ളയിലേക്കുള്ള റൂട്ട് നമ്പര്‍ 15 ബസിലെ കണ്ടക്ടറായിരുന്നു. ബുധനാഴ്ച രാവിലെ നന്തൂര്‍ സര്‍ക്കിളില്‍ ബസ് എത്തിയപ്പോഴാണ് അപകടം. ബസിന്റെ വാതില്‍ പടിയില്‍ നില്‍ക്കുകയായിരുന്ന ഗുരു അബദ്ധത്തില്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തെറിച്ചുവീഴുന്ന ദൃശ്യം പിറകെ വന്ന കാറിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ഇക്കുറിയും ഇടയിലക്കാട്ടില്‍ വാനരന്‍മാര്‍ക്ക് ഓണസദ്യ വിളമ്പി; സദ്യയ്ക്ക് നേതൃത്വം നല്‍കാന്‍ നടന്‍ പി.പി കുഞ്ഞികൃഷ്ണനും

കാസര്‍കോട്: ഇടയിലെക്കാട് കാവിലെ വാനരപ്പടയുടെ ഓണ സദ്യ പതിനാറാം വര്‍ഷത്തിലും മുടക്കമില്ലാതെ നടന്നു. പ്രദേശത്തെ നവോദയ ഗ്രന്ഥാലയം ബാലവേദി പ്രവര്‍ത്തകരാണ് വാനരര്‍ക്ക് സദ്യ ഒരുക്കിയത്. ഭക്ഷണവിഭവങ്ങള്‍ ആവോളം വയറ്റിനകത്താക്കി കാണികള്‍ക്കു നേരെ കൊഞ്ഞനം കുത്തി ആഹ്ലാദം പ്രകടിപ്പിച്ച് വാനരപ്പട ഓണസദ്യ കെങ്കേമമായി ഉണ്ടു. വാര്‍ധക്യത്തിന്റെ അവശതകള്‍ വകവെക്കാതെ കട്ടില്‍ വിട്ട് കാവിനരികിലേക്ക് കടന്നു വന്ന ചാലില്‍ മാണിക്കമ്മയും ഓണത്തിരക്കുകള്‍ക്കിടയില്‍ സിനിമാ നടന്‍ പി പി കുഞ്ഞികൃഷ്ണനും സദ്യയ്ക്ക് നേതൃത്വം നല്‍കാനെത്തിയപ്പോള്‍ കാണികളുടെ ആഹ്ലാദം ഇരട്ടിച്ചു. കുട്ടിപ്പാട്ടുകള്‍ പാടി …

നിയന്ത്രണം വിട്ട മീന്‍ ലോറി പാഞ്ഞുകയറിയത് ക്ലബിലേക്ക്; ആളപായമില്ല

കാസര്‍കോട്: ഉദുമ കളനാട് നിയന്ത്രണം വിട്ട മീന്‍ ലോറി ക്ലബിലേക്ക് പാഞ്ഞുകയറി. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയടെ കളനാട് ആണ് അപകടം. കൊച്ചി മാര്‍ക്കറ്റില്‍ മീന്‍ ഇറക്കി മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം തെറ്റി കളനാട് ഉമേശ് ക്ലബിലേക്ക് പാഞ്ഞുകയറിയത്. ലോറി ഡ്രൈവറും സഹായിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുലര്‍ച്ചെയായതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടത്തില്‍ ലോറിയുടെ മുന്‍ ഭാഗം തകര്‍ന്നു.

തൃക്കരിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകനു നേരെ ആക്രമണം

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവില്‍ സുഹൃത്തിന്റെ കൂടെ യാത്ര ചെയ്യുകയായിരുന്ന മാധ്യമ പ്രവര്‍ത്തകനെ റോഡില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചു. കേരള റിപ്പോര്‍ട്ടേഴ്സ് യൂണിയന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗവും മീഡിയ കോഓര്‍ഡിനേറ്ററുമായ ആസിഫിനു നേരെയാണ് ആക്രമണം. തലയ്ക്കും കഴുത്തിനും, കയ്യിലും പരിക്കേറ്റ ആസിഫിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ അബ്ദുള്ള കടവത്തും ജ്യേഷ്ഠന്‍ ഷംസുദീനും വളരെ മോശമായി കുടുംബത്തെ അപകര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതിനുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നും …