കാസര്‍കോട്: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ എസ് ഐയുടെ കുടുംബത്തിന് നേരെ വധഭീഷണി. കുമ്പള എസ്.എച്ച് ഒ രഞ്ജിത്തിന്റെ കുടുംബത്തിന് നേരെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ഭീഷണി മുഴക്കിയത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടിന്ന് മുന്നിലെത്തി ഭീഷണി മുഴക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. രഞ്ജിത്തിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘം വീടിന് സമീപം എത്തുമ്പോള്‍ രഞ്ജിത്ത് വീട്ടില്‍ ഇല്ലായിരുന്നു. സമാധാനത്തോടെ ഇവിടെ താമസിക്കാന്‍ അനുവദിക്കില്ലെന്നും മകനെ കൊലപ്പെടുത്തുമെന്നും രണ്ടംഗ സംഘം ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. കുമ്പളയിലെ ഒരു വാടക ക്വാട്ടേഴ്‌സിലാണ് രഞ്ജിത്തും കുടുംബവും താമസിച്ചുവരുന്നത്. 25 നു സ്‌കൂളില്‍ നടന്ന ഓണ പരിപാടി കഴിഞ്ഞ് വരുമ്പോഴാണ് പ്ലസ് ടു വിദ്യാര്‍ത്ഥി ഫര്‍ഹാസിന്റെ കാര്‍ മറിഞ്ഞ് അപകടം ഉണ്ടായത്. പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥി ഓണ ദിവസം ആണ് ചികിത്സയിലിരിക്കെ മരിച്ചത്. വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിന്റെ പിറ്റേന്നാണ് ഭീഷണിയുമായി രണ്ടംഗ സംഘം വീടിന് മുന്നിലെത്തിയതെന്ന് രഞ്ജിത്തിന്റെ കുടുംബം പറയുന്നു.
ഒറ്റപ്പെട്ട സംഭവം ആയിരിക്കും അല്ലേ ?