ബസ് യാത്രക്കിടെ ചര്‍ദ്ദി അനുഭവപ്പെട്ടു; ജനലിലൂടെ തല പുറത്തേക്കിട്ട യുവതിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി : ബസ്സ് യാത്രയ്ക്കിടെ ഛര്‍ദ്ദിക്കാനായി ജനലിലൂടെ തല പുറത്തേക്കിട്ട യുവതി ബസിനെ മറികടന്നെത്തിയ വാഹനമിടിച്ച് മരിച്ചു. ഉത്തര്‍പ്രദേശിലെ പ്രതാപ് ഗഢില്‍ നിന്നുള്ള ബബ്ലി കുമാരി (20) യാണ് അതിദാരുണമായി മരണപ്പെട്ടത്. ഔട്ടര്‍ ഡല്‍ഹിയിലെ നരേലയിലാണ് സംഭവം. രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ക്കായി സഹോദരന്‍ സന്ദീപിനെ കാണാന്‍ ലുധിയാനയിലേക്ക് പോകുകയായിരുന്നു ബബ്ലി കുമാരി. യുവതിയുടെ സഹോദരിയും ഭര്‍ത്താവും മൂന്ന് കുട്ടികള്‍ക്കുമൊപ്പമായിരുന്നു ഇവര്‍ ലുധിയാനയിലേക്ക് പോയത്. ഹരിയാന റോഡ്വേയ്സ് ബസില്‍ യാത്ര ചെയ്യവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഛര്‍ദിക്കാനായി തലപുറത്തേക്കിട്ടപ്പോഴാണ് അപകടം. ബസിനെ മറികടന്ന് അമിതവേഗത്തിലെത്തിയ വാഹനം യുവതിയുടെ തലയില്‍ ഇടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങള്‍ക്കുമിടയില്‍ യുവതിയുടെ തല ഞെരിഞ്ഞമര്‍ന്ന് പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതികള്‍ വാഹനം നിര്‍ത്താതെ കടന്നുകളഞ്ഞു.
നരേലയിലെ ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്. യാത്രക്കാരെല്ലാം നന്നായി ഭയന്നിരുന്നു. യുവതിയെ ഇടിച്ച ശേഷം നിര്‍ത്താതെ പോയ വാഹനം ഏതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബസോ ട്രക്കോ ആണെന്നാണ് സംശയിക്കുന്നത്. എന്നാല്‍ ഇത് ഇതുവരെ ഉറപ്പിച്ചിട്ടില്ല. സ്ഥലത്തെ സി.സി.ടി.വി കള്‍ പരിശോധിച്ച് വരികയാണെന്നെന്ന് പോലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
ബേഡകത്ത് തെരുവുനായ ശല്യം രൂക്ഷം; കുണ്ടംകുഴിയിലും കൊളത്തൂരിലും പരീക്ഷക്കു പോയ വിദ്യാര്‍ത്ഥിനികളെ ആക്രമിച്ചു, പെര്‍ളടുക്കത്ത് അക്രമത്തിനു ഇരയായത് പാല്‍ വാങ്ങാന്‍ പോയ യുവതി

You cannot copy content of this page