തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവില്‍ സുഹൃത്തിന്റെ കൂടെ യാത്ര ചെയ്യുകയായിരുന്ന മാധ്യമ പ്രവര്‍ത്തകനെ റോഡില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചു. കേരള റിപ്പോര്‍ട്ടേഴ്സ് യൂണിയന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗവും മീഡിയ കോഓര്‍ഡിനേറ്ററുമായ ആസിഫിനു നേരെയാണ് ആക്രമണം. തലയ്ക്കും കഴുത്തിനും, കയ്യിലും പരിക്കേറ്റ ആസിഫിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ അബ്ദുള്ള കടവത്തും ജ്യേഷ്ഠന്‍ ഷംസുദീനും വളരെ മോശമായി കുടുംബത്തെ അപകര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതിനുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നും അബ്ദുള്ള കടവത്ത് ഇരുമ്പ് പൈപ്പ് ഉപയോഗിച്ചു ആക്രമിക്കുകയായിരുന്നുവെന്നും ആസിഫ് പൊലിസിനോട് പറഞ്ഞു. നിരന്തരം നാട്ടില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് കെ.ആര്‍. എം.യു ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.