കാഞ്ഞങ്ങാട്: പിതാവിന്റെ മരണത്തെ തുടര്‍ന്ന് നാട്ടിലെത്തിയ പ്രവാസി യുവാവ് അസുഖം മൂലം മരിച്ചു. ഹൊസ്ദുര്‍ഗ്ഗ് ബത്തേരിക്കല്‍ കടപ്പുറത്തെ ഷിബു (42) വാണ് മരിച്ചത്. ഷിബുവിന്റെ പിതാവ് ഇക്കഴിഞ്ഞ ജുലായ് 11 ന് മരിച്ചിരുന്നു. നാട്ടിലെത്തിയ ഷിബുവിന് പിന്നീട് പ്രമേഹം ബാധിച്ചിരുന്നു. രോഗം മൂര്‍ഛിച്ചതോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് മരണം സംഭവിച്ചത് കനകയാണ് മാതാവ്. ഭാര്യ: നമിത. മകള്‍: പൊന്നു. സഹോദരങ്ങള്‍: ഷൈജു, സൈജു.