മംഗളൂരു: ഓണാഘോഷ പരിപാടിക്കിടയില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരണത്തിനു കീഴടങ്ങി. ശ്രീകണ്ഠാപുരം നഗര സഭയിലെ താല്‍ക്കാലിക ജീവനക്കാരന്‍ ഹരിയുടെ മകളും ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ദൃശ്യ ഹരി(11)യാണ് മരിച്ചത്. ഉത്രാട ദിവസമാണ് അപകടം. വീടിനു സമീപത്തു നടന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ദൃശ്യ. പരിപാടിയുടെ ഇടവേളയില്‍ റോഡരികിലേക്ക് മാറി നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ അമിത വേഗതയിലെത്തിയ കാറിടിച്ച് തെറുപ്പിക്കുകയായിരുന്നു.