കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന ഹർജിയിൽ ചാൻസലറോടും, വി.സിയോടും വിശദീകരണം തേടി ഹൈക്കോടതി; സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് നടത്താത്തത് പാർട്ടി നിയന്ത്രണം നഷ്ടപ്പെടുമെന്ന ഭയം കൊണ്ടെന്ന് പ്രതിപക്ഷം;
കോഴിക്കോട്: എം എസ് എഫ് പ്രതിനിധികളായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷഫീൽ ജി, റുമൈസ റഫീഖ് എന്നിവരാണ് സിൻഡിക്കേറ്റ് ഇലക്ഷൻ ഉടൻ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി ഫയൽ ചെയ്തത്.സെനറ്റിലേക്കുള്ള ഇലക്ഷൻ പൂർത്തിയാവുകയും ജൂൺ 29ന് സെനറ്റ് പുന:സംഘടിപ്പിക്കുകയും ചെയ്തു. മൂന്ന് മാസം കഴിഞ്ഞും സിൻഡിക്കേറ്റ് ഇലക്ഷൻ പ്രഖ്യാപിക്കാത്തത് സി പി ഐ എം പദ്ധതിയുടെ ഭാഗമാണെന്ന് ഹർജിക്കാർ കുറ്റപ്പെടുത്തുന്നു.ആറംഗ നോമിനേറ്റഡ് സിൻണ്ടിക്കേറ്റ് ആണ് ഇപ്പോൾ നിലവിലുള്ളത് . ആറുപേരും സജീവസി പി ഐ എം …